അമേരിക്കയിൽ ജഡ്ജിയെ സുരക്ഷാ ഉദ്യോഗസ്ഥർ കൈയേറ്റം ചെയ്തതായി പരാതി

പി പി ചെറിയാൻ

ഹൂസ്റ്റൺ റോഡിയോയിൽ ചൊവ്വാഴ്ച രാത്രി നടന്ന മേഗൻ മൊറോണിയുടെ സംഗീതനിശയ്ക്കിടെ ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡാൽഗോയെ സുരക്ഷാ ഉദ്യോഗസ്ഥർ പുറത്താക്കി. കൃത്യമായ ടിക്കറ്റില്ലാതെ നിരോധിത മേഖലയിൽ പ്രവേശിക്കാൻ ശ്രമിച്ചതിനാണ് നടപടിയെന്ന് റോഡിയോ അധികൃതർ അറിയിച്ചു.

മതിയായ ടിക്കറ്റില്ലാതെ ഹിഡാൽഗോയും സംഘവും സ്റ്റേജിന് മുൻവശത്തെ ‘ഡേർട്ട് ഏരിയയിൽ’ പ്രവേശിക്കാൻ ശ്രമിച്ചതായാണ് അധികൃതർ പറയുന്നത്. ഇവരോട് തങ്ങളുടെ സീറ്റുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടതു സംഘർഷാതിനിടയാക്കുകയായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥർ തന്നെ ശാരീരികമായി തള്ളുകയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ജഡ്‌ജി ഹിഡാൽഗോ ആരോപിച്ചു. രണ്ട് കുട്ടികൾ ഉൾപ്പെടെയുള്ള തന്റെ അതിഥികൾക്ക് മുന്നിൽ വെച്ചാണ് ഇത് നടന്നതെന്നും അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു (ഈ പോസ്റ്റ് പിന്നീട് നീക്കം ചെയ്തു).

സംഭവത്തിന് പിന്നാലെ ഹൂസ്റ്റൺ പോലീസ് ഓഫീസേഴ്സ് യൂണിയൻ ഹിഡാൽഗോയെ പരിഹസിച്ചുകൊണ്ട് എ ഐ നിർമ്മിത മീമുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. “നിയമങ്ങൾ തങ്ങൾക്ക് ബാധകമല്ലെന്ന് വിശ്വസിക്കുന്നവർ” എന്ന ക്യാപ്ഷനോടെയാണ് ഇവർ പോസ്റ്റ് ഇട്ടത്.

യാഥാസ്ഥിതിക റേഡിയോ ടോക്ക് ഷോ ഹോസ്റ്റ് മൈക്കൽ ബെറി ഉൾപ്പെടെയുള്ളവർ ജഡ്ജി ഹിഡാൽഗോയെ പുറത്താക്കിയ വാർത്ത സ്ഥിരീകരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page