നാല് വയസുകാരന്‍ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍; ഭിന്നശേഷിക്കാരനായ കുട്ടിയുടെ മരണത്തില്‍ ദുരൂഹത

മലപ്പുറം: നാല് വയസുകാരനെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാണിയമ്പലം ശാന്തിനഗര്‍ പെരുമുണ്ടശേരിയിലെ കുരിയോടന്‍ പ്രജില്‍ കുമാറിന്റെയും ദിവ്യയുടേയും മകന്‍ അനന്തുവാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് ബന്ധുക്കളും സമീപ വാസികളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പിന്നീട് വീട്ടുപറമ്പിലെ ആഴമുള്ള കിണറ്റില്‍ ഇറങ്ങി പരിശോധിച്ചപ്പോഴാണ് മൃതദേഹം കാണുന്നത്. ഉടന്‍ തന്നെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭിന്നശേഷിക്കാരനായ കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വണ്ടൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രണ്ടാം ക്ലാസ് വിദ്യാര്‍ഥികളായ ആര്യദേവ്, ആര്യനന്ദ് എന്നിവര്‍ സഹോദരങ്ങളാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page