കുംഭമേള ഫെയിം മൊണാലിസയും ബോയ്ഫ്രണ്ട് ഫർമാൻ ഖാനും തിരുവനന്തപുരത്തു വിവാഹിതരായി; വധൂവരന്മാർ മന്ത്രി ശിവൻകുട്ടിയുടെയും എം.വി.ഗോവിന്ദന്റെയും കാൽ തൊട്ടു വന്ദിച്ചു; ഇതാണ് യഥാർത്ഥ കേരള സ്റ്റോറി എന്ന് മന്ത്രി
തിരുവനന്തപുരം: 20025ലെ മഹാകുംഭ മേളയ്ക്ക് രുദ്രാക്ഷമാല വിൽപ്പനയ്ക്ക് എത്തി ദേശീയ പ്രശസ്തയും സിനിമാനടിയുമായ മൊണാലിസ ബോൺസലെയും , ഒന്നരവർഷമായി മനസ്സിൽ കൊണ്ടുനടന്ന ബോയ്ഫ്രണ്ട് ഫർമാൻ ഖാനും തമ്മിലുള്ള വിവാഹ കർമ്മം പൊലീസിന്റെ സംരക്ഷണയിലും സിപിഎം നേതാക്കളുടെ സാന്നിധ്യത്തിലും മംഗളമായി നടന്നു. തിരുവനന്തപുരം പൂവാർ അരുമാനൂർ നൈനാർ ക്ഷേത്രത്തിനടുത്തെ ശ്രീനാരായണ ഗുരു മന്ദിരത്തിൽ നടന്ന വിവാഹ ചടങ്ങിൽ വധൂവരന്മാർ സിപിഎം സംസ്ഥാന സെക്രട്ടറി എം വി. ഗോവിന്ദനെയും മന്ത്രി വി ശിവൻകുട്ടിയെയും കാൽതൊട്ട് വന്ദിച്ചു. നേതാക്കൾ അവരെ അനുഗ്രഹിച്ചു; …