ദുബായ് മലബാർ സാംസ്കാരിക വേദി കുമ്പളയിൽ ഇഫ്താറും ആദരിക്കലും നടത്തി

​കുമ്പള: ദുബായ് മലബാർ കലാ സാംസ്കാരിക വേദി, ഇഫ്താർ സ്‌നേഹ വിരുന്ന് ഒരുക്കി. കുമ്പളയിൽ നടന്ന സ്നേഹസംഗമം മഞ്ചേശ്വരത്തിന്റെ വികസന ശില്പി ചെർക്കളം അബ്ദുള്ളയെ അനുസ്മരിച്ചു. വ്യവസായ പ്രമുഖനും മലബാർ കലാ സാംസ്‌കാരിക വേദിയുടെ മുഖ്യ രക്ഷാധികാരിയും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ കല്ലട്ര മാഹിൻ ഹാജി ഉത്ഘാടനം ചെയ്തു. എ കെ എം അഷ്‌റഫ്‌ എം എൽ എ, ടി എം ഷാഹിദ് തെക്കിൽ, കല-കായിക- സാമൂഹിക- വിദ്യാഭ്യാസമേഖലകളിലെ പ്രശസ്തരായ മുഹമ്മദ്‌ അസ്സാ, ദിൽഷാദ് മൊഗ്രാൽ,നാസിഫ …

സ്ത്രീത്വത്തെ ആദരിക്കുന്നത് ഭാരതീയസംസ്ക്കാരം

കാസർകോട്:സ്ത്രീകളെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന സംസ്ക്കാരമാണ് ഭാരതീയ സംസ്ക്കാരമെന്ന്ചിന്മയ മിഷനിലെ ബ്രഹ്‌മചാരിണി ദിശാ ചൈതന്യ പറഞ്ഞു. ഭാരതീയ അഭിഭാഷക പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ദേശീയ വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. അഡ്വ. ബീന കെ.എം അദ്‌ധ്യക്ഷത വഹിച്ചു. അഭിഭാഷക പരിഷത്ത് ജില്ലാ പ്രസിഡണ്ട് അഡ്വ. എ.സി .അശോക് കുമാർ,അഡ്വ,ബി.രവീന്ദ്രൻ,അഡ്വ. ഹർഷിത, അഡ്വ. ജാഹ്നവി പ്രസം ഗിച്ചു.

കാസർകോട് ടൗണിൽ ചില രാത്രികാല ഓട്ടോ ഡ്രൈവർമാർക്കു സദാചാര പൊലീസ് കളി:ബി.എം.എസ്.

കാസർകോട്: കാസർകോട് ടൗണിൽ ചില രാത്രികാല ഓട്ടോ ഡ്രൈവർമാർ സദാചാര പൊലീസ് കളിക്കുന്നുണ്ടെന്നു ബി.എം.എസ്. അധികൃതരെ മുന്നറിയിച്ചു. പാതിരാ ഗുണ്ടായിസം അവസാനിപ്പിക്കണമെന്നു പൊലീസിനോട് ആവശ്യപ്പെട്ടു. ടൗണിൽ രാത്രികാലങ്ങളിൽ സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്ന ഓട്ടോകളുടെ ഡ്രൈവർമാരോട് സ്റ്റാന്റിൽ നിന്ന് ഓട്ടോ മാറ്റണമെന്നാവശ്യപ്പെടുകയും അക്രമിക്കുകയും ചെയ്യുന്നെന്നു യോഗം ആരോപിച്ചു. ഫെബ്രുവരി 25 ന് രാത്രി കെ എസ് ആർ ടി സി കിംഗ് കോബ്ര ഓട്ടോ സ്റ്റാൻഡിൽ സ്ഥിരമായി പാർക്ക് ചെയ്യുന്ന രണ്ട് ഓട്ടോ ഡ്രൈവർമാരെ മറ്റു മൂന്ന് ഡ്രൈവർമാർ …

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞിറങ്ങിയ മകന് മാതാപിതാക്കള്‍ സമ്മാനമായി നല്‍കിയത് പുത്തന്‍ ‘മഹീന്ദ്ര താര്‍ റോക്‌സ്’ എസ്യുവി; വ്യാപക വിമര്‍ശനം

മുംബൈ: പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞിറങ്ങിയ മകന് മാതാപിതാക്കള്‍ ‘മഹീന്ദ്ര താര്‍ റോക്‌സ്’ എസ്യുവി സമ്മാനമായി നല്‍കിയതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം. അര്‍ണവ് എന്ന വിദ്യാര്‍ത്ഥിക്കാണ് മാതാപിതാക്കള്‍ ‘സര്‍പ്രൈസ്’ സമ്മാനം നല്‍കിയത്. ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. പരീക്ഷ കഴിഞ്ഞ് സ്‌കൂളില്‍ നിന്ന് പുറത്തിറങ്ങിയ അര്‍ണവിനെ മാതാപിതാക്കള്‍, വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനെത്തിയിരുന്നു. വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് മകന് സര്‍പ്രൈസ് സമ്മാനം മാതാപിതാക്കള്‍ നല്‍കുന്നത്. നടപ്പാതയില്‍ വെച്ച് അമ്മ റോഡിലേക്ക് വിരല്‍ ചൂണ്ടി ‘അതാണ് നമ്മുടെ കാര്‍’ …

കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാസേന

മലപ്പുറം: കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാസേന. മലപ്പുറം മേല്‍മുറി പെരുമ്പറമ്പ് സൈദിന്റെ ഒന്നര മാസം പ്രായമായ ആട്ടിന്‍കുട്ടിയാണ് അയല്‍വാസി ഹരിദാസിന്റെ വീട്ടിലെ കിണറ്റില്‍ വീണത്. വീട്ടുകാരും സമീപ വാസികളും കിണഞ്ഞു ശ്രമിച്ചിട്ടും 35 അടി ആഴമുള്ള കിണറ്റില്‍ നിന്ന് പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അഗ്നിരക്ഷാ സേനയില്‍ വിവരമറിയിക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ മുഹമ്മദുകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സേനാംഗം കെസി മുഹമ്മദ് ഫാരിസ് കിണറ്റില്‍ ഇറങ്ങി ആട്ടിന്‍കുട്ടിയെ …

കാസർകോട് ജില്ലാ സഹകരണ ആശുപത്രി സംഘത്തിന് സഹകരണ രത്നം പുരസ്‌കാരം

കാസർകോട്:തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടീം കോഓപ്പറേറ്റീവിന്റെ സഹകരണ രത്നം പുരസ്‌കാരം കാസർകോട് ജില്ലാ സഹകരണ ആശുപത്രി സംഘത്തിന് ലഭിച്ചു. സംഘത്തിന്റെ സ്തുത്യർഹമായ പ്രവർത്തനം, നൂതന സഹകരണ മാതൃകകൾ എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന സഹകരണ റിയാലിറ്റി ഷോ പരിപാടിയിൽ ആശുപത്രി സംഘത്തിനുവേണ്ടി സെക്രട്ടറി പ്രദീപ്‌. കെ പുരസ്‌കാരം ഏറ്റുവാങ്ങി. അഗ്രി കൾച്ചർ കോ ഓപ്പറേറ്റീവ് സ്റ്റാഫ്‌ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ബി.പി. പിള്ള, ഐ. സി, എം. മുൻ ഡയറക്ടർ എം.വി. …

ചരിത്രകാരന്‍ കെ.എന്‍ പണിക്കര്‍ അന്തരിച്ചു

തിരുവനന്തപുരം: ചരിത്രകാരന്‍ കെ.എന്‍. പണിക്കര്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നവതി ആഘോഷിക്കാനിരിക്കെയാണ് വിയോഗം. വലതുപക്ഷ അജണ്ടകള്‍ക്കെതിരെ നിരന്തരം എഴുതിയ കെ എന്‍ പണിക്കര്‍ക്ക് പലപ്പോഴും കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്. 2017 മുതല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചിരുന്നു. ഗുരുവായൂര്‍ തൈക്കാട്ട് കണ്ടിയൂര്‍ വീട്ടില്‍ കൃഷ്ണന്‍ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടേയും പത്താമത്തെ മകനായി 1936ലാണ് ജനനം. ചാവക്കാട് ബോഡ് ഹൈസ്‌കൂളില്‍ സെക്കന്ററി വിദ്യാഭ്യാസവും പാലക്കാട് ഗവ. വിക്ടോറിയ …

ബാര, അരമങ്ങാനത്ത് കാട്ടുപോത്തിറങ്ങി; ജാഗ്രതക്ക് നിര്‍ദ്ദേശം

കാസര്‍കോട്: ഉദുമ പഞ്ചായത്തിലെ ബാര അരമങ്ങാനത്ത് കാട്ടുപോത്തിറങ്ങി. തിങ്കളാഴ്ച രാവിലെ അരമങ്ങാനം സ്‌കൂളിനു സമീപത്തുള്ള റോഡിലാണ് നാട്ടുകാര്‍ പോത്തിനെ കണ്ടത്. നാട്ടുകാര്‍ വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചു. രാവിലെ കാണപ്പെട്ട പോത്ത് പിന്നീട് എങ്ങോട്ട് പോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. പകല്‍ നേരങ്ങളില്‍ കുറ്റിക്കാട്ടിലോ ചതുപ്പിലോ പതുങ്ങിക്കിടക്കുന്ന പോത്ത് രാത്രിയില്‍ പുറത്തിറങ്ങാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രതക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. വിവരം പൊലീസിനും ലഭിച്ചിട്ടുണ്ട്.ഏതാനും ദിവസം മുമ്പ് കരിച്ചേരി പുഴയുടെ സമീപ പ്രദേശമായ കരിമ്പാല, എക്കാലില്‍ കാട്ടുപോത്തിനെ കണ്ടതായി …

നായന്മാര്‍മൂല ദേശീയ പാതയിലെ അപകടം; പരിക്കേറ്റ വയര്‍മാന്‍ മരിച്ചു

കാസര്‍കോട്: നായന്മാര്‍മൂല ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയര്‍മാന്‍ മരിച്ചു. ബെള്ളൂര്‍ കല്‍പ്പണയിലെ വിശ്വനാഥന്‍ (52)ആണ് തിങ്കളാഴ്ച ചെങ്കളയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഒരാഴ്ച മുമ്പാണ് നായന്മാര്‍മൂല ദേശീയ പാതയില്‍ അപകടമുണ്ടായത്. വിശ്വനാഥ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ പാലക്കാട് സ്വദേശിള്‍ സഞ്ചരിച്ചിരുന്ന കാറിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. ഭാര്യ: കവിത. മൂന്നു വയസ്സുള്ള ഒരു കുട്ടിയുണ്ട്. മൃതദേഹം ജനറല്‍ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

വിവാഹം കഴിക്കാന്‍ വീട്ടുകാരും നാട്ടുകാരും സമ്മര്‍ദ്ദം ചെലുത്തി; രക്ഷനേടാന്‍ പെണ്‍കുട്ടി തല മൊട്ടയടിച്ചു

കൊച്ചി: വിവാഹം കഴിക്കാന്‍ വീട്ടുകാരും നാട്ടുകാരും സമ്മര്‍ദ്ദം ചെലുത്തിയതിന് പിന്നാലെ പെണ്‍കുട്ടി തലമൊട്ടയിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. തലമൊട്ടയടിച്ചു നില്‍ക്കുന്ന ചിത്രം പെണ്‍കുട്ടി തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ടത്. ഒരു പ്രായം കഴിഞ്ഞാല്‍ വിവാഹം കഴിക്കണമെന്നാണ് നാട്ടുനടപ്പ്. അതിന് വേണ്ടി നിര്‍ബന്ധം ശക്തമായതോടെയാണ് വിവാഹത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ പെണ്‍കുട്ടി തലമട്ടയടിച്ചതെന്ന് പറയുന്നു. തനിക്ക് തന്റെ മുടി ഏറെ പ്രിയപ്പെട്ടതായിരുന്നു. എന്നാല്‍ വിവാഹത്തിനായി വീട്ടുകാര്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെ സഹിക്കാനാവാതെയാണ് കടുത്ത തീരുമാനമെടുത്തതെന്ന് പെണ്‍കുട്ടി പറയുന്നു. ‘പെണ്ണ്’ …

പ്രവാസി സംഘം യുദ്ധവിരുദ്ധ റാലി നടത്തി

കോളിയടുക്കം : ഗൾഫ് മേഖലയടക്കം പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷത്തിൽ പ്രവാസി സംഘം പെരുമ്പള വില്ലേജ് കമ്മിറ്റി പ്രതിഷേധിച്ചു. കോളിയടുക്കത്തു നടന്ന യുദ്ധവിരുദ്ധ റാലി സംസ്ഥാന സെക്രട്ടറി പി കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ടി പി അശോക് കുമാർ പ്രസംഗിച്ചു. വില്ലേജ് സെക്രട്ടറി കെ മണികണ്ഠൻ പ്രസിഡന്റ്‌ പി സുബീഷ് കുമാർ, വില്ലേജ് ഭാരവാഹികളായ കരുണാകരൻ , എം മണികണ്ഠൻ, വിജേഷ് അണിഞ്ഞ, സുധീഷ് കുണ്ട, ജയചന്ദ്രൻ പുതിയപുര, ബി വാരിജാക്ഷൻ, നാരായണൻ പെരുമ്പള, …

അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോള്‍ അപകടം; അഞ്ചുവയസ്സുകാരി വിടവാങ്ങി

കണ്ണൂര്‍: മട്ടന്നൂര്‍, നടുവനാട്ട് ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു. തലച്ചങ്ങാട്, ശിവസൂര്യയില്‍ പി രാജേഷിന്റെ മകള്‍ ഇലാന (5)യാണ് മരിച്ചത്.മാര്‍ച്ച് മൂന്നിനു രാവിലെയോടെയായിരുന്നു അപകടം. സഹോദരി സൂര്യയും ഇലാനയും അമ്മ ജിഷയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഓട്ടോ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേയ്ക്ക് തെറിച്ച് വീണു ഗുരുതരമായി പരിക്കേറ്റ ഇലാന കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാതാവും സഹോദരിയും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.നടുവനാട് എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ് ഇലാനയും …

വനിതാ ദിനം: പെരിയ, കായക്കുളത്ത് 80 വയസ് പിന്നിട്ട വനിതകളെ വീടുകളിലെത്തി ആദരിച്ചു

കാസർകോട്:പെരിയ കായക്കുളം ശ്രീ വിഷ്ണു ബ്രദേഴ്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തിൽ 80 വയസ്സു കഴിഞ്ഞ വനിതകളെ വീടുകളിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചു. ക്ലബ്ബ് ഹാളിൽ നടന്ന ദിനാചാരണ പരിപാടി പുല്ലൂർ പെരിയ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ സബിത ഉദ്ഘാടനം ചെയ്തു.വനിതാവേദി പ്രസിഡൻ്റ് ഡോ.ധന്യ വിശ്വംഭരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ മെമ്പർ സിന്ധു പത്മനാഭൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ എ.വി.മിനി, പി. വി.ശരണ്യ, ശ്രീലത, ജിവിന, ശീഷ്മ സംസാരിച്ചു. …

മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ; വീട്ടിലെ മുറിയില്‍ സ്ത്രീക്കൊപ്പം കാണാന്‍ പാടില്ലാത്ത സാഹര്യത്തില്‍ കണ്ടു; തെളിവുകള്‍ ഫോണിലുണ്ടെന്ന് ബിന്ദു മേനോന്‍

തിരുവനന്തപുരം: മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ബിന്ദു മേനോന്‍ രംഗത്ത്. മന്ത്രിയെ വാളകത്തെ വീട്ടില്‍ വളരെ മോശം സാഹചര്യത്തില്‍ ഒരു സ്ത്രീക്കൊപ്പം കണ്ടെന്നും ഇതിന്റെ ദൃശ്യങ്ങള്‍ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ടെന്നും ഗണേഷ് കുമാറുമായി അടുപ്പമുള്ള പലര്‍ക്കും അത് അയച്ചുകൊടുത്തിട്ടുണ്ടെന്നും ബിന്ദു മേനോന്‍ പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് വാളകത്തെ വീട്ടിലായിരുന്നു സംഭവം. ഗണേഷും താനും തമ്മില്‍ കഴിഞ്ഞ കുറച്ചുകാലമായി അത്ര രസത്തിലായിരുന്നില്ലെന്ന് ബിന്ദു മേനോന്‍ പറയുന്നു. മാധ്യമങ്ങളുടെ മുന്നില്‍ തനിക്കെതിരെ ഗണേഷ് കുമാര്‍ …

റമളാൻ നിലാവ് : കാസർകോട് ചാലയിൽ 100 കുടുംബങ്ങൾക്ക് റിലീഫ് വിതരണം ചെയ്തു

കാസർകോട് :മുൻസിപ്പൽ മുസ്ലിം ലീഗ് ചാലയിൽ റമളാൻ ആത്മാർത്ഥത പങ്കുവെച്ച് 100 കുടുംബങ്ങൾക്ക്‌ റിലീഫ് വിതരണം ചെയ്തു.സി എ അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു.ലീഗ് ജില്ലാ സെക്രട്ടറിഎ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. വാർഡിന്റെജീവകാരുണ്യ പ്രവർത്തനം സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഉദാത്ത മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ബി എസ് അബ്ദുല്ല, കൗൺസിലർ മുനീസ റാസിഖ് ,അബൂബക്കർ ബെദിര, ആരിഫ് കരിപ്പൊടി, പ്രവാസി ലീഗ് മണ്ഡലം ട്രഷറർ കുഞ്ഞാമു, നാഫിചാല, മുഹമ്മദ്പുളിന്റടി , മുഹമ്മദ് മാണിമൂല, ജോയിന്റ് സെക്രട്ടറി നൂറുദ്ദീൻ …

നാട്ടികയില്‍ പ്രശ്‌നമൊന്നും ഇല്ല; ഗീതാ ഗോപിയെ മാറ്റില്ല, സിസി മുകുന്ദന്‍ പാര്‍ട്ടിക്കൊപ്പം ഉണ്ടാവും; ബിനോയ് വിശ്വം

തൃശ്ശൂര്‍: നാട്ടികയിലേത് പേയ്‌മെന്റ് സീറ്റ് ആണെന്ന സിസി മുകുന്ദന്‍ എംഎല്‍എയുടെ ആരോപണം ശരിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. നാട്ടികയില്‍ പാര്‍ട്ടിക്കുള്ളില്‍ പൊട്ടലും ചീറ്റലും ഒന്നുമില്ല. നാട്ടിക പേയ്‌മെന്റ് സീറ്റുമല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പേയ്മെന്റ് സീറ്റ് ഒരിക്കലും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ലെന്നു ബിനോയ് വിശ്വം പറഞ്ഞു. വിവാദത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിസി മുകുന്ദന്‍ ഒരിക്കലും പാര്‍ട്ടിയുടെ ശത്രുവല്ല. മുകുന്ദന് പറയാന്‍ ഉള്ള കാര്യങ്ങള്‍ പാര്‍ട്ടി കേള്‍ക്കും. ഇത്രയും നാള്‍ സ്‌നേഹിച്ച പാര്‍ട്ടിയെ …

അങ്കണവാടിയിലെ അടുക്കളയില്‍ മൂര്‍ഖന്‍ പാമ്പ്

മലപ്പുറം: അങ്കണവാടിയിലെ അടുക്കളയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. നിലമ്പൂര്‍ റെയില്‍വേസ്റ്റേഷന് സമീപത്തെ തോട്ടപൊയില്‍ അങ്കണവാടിയില്‍ ഇന്ന് രാവിലെയാണ് സംഭവം. ഭക്ഷണം പാചകം ചെയ്യുന്നതിനായി പാത്രം എടുക്കുന്നതിനിടയിലാണ് പാമ്പിനെ കണ്ടത്. ആദ്യം ഭയന്നെങ്കിലും ജീവനക്കാര്‍ ഉടന്‍ തന്നെ എമര്‍ജന്‍സി റെസ്‌ക്യൂഫോഴ്‌സ് ടീമിനെ വിവരമറിയിച്ചു. റെസ്‌ക്യൂഫോഴ്‌സ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി, വനപാലകര്‍ക്ക് കൈമാറി. പാമ്പിനെ കണ്ടതോടെ കുറച്ച് നേരത്തേക്ക് അങ്കണവാടിയിലെ പ്രവര്‍ത്തനം തടസപ്പെട്ടെങ്കിലും പിന്നീട് പതിവുപോലെ നടന്നു.

ഒരാഴ്ച മുമ്പ് വാടകയ്ക്ക് താമസിക്കാനെത്തിയ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍; മൃതദേഹങ്ങള്‍ രക്തം വാര്‍ന്ന നിലയില്‍

കോട്ടയം: ഒരാഴ്ച മുമ്പ് വാടകയ്ക്ക് താമസിക്കാനെത്തിയ ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം പൊന്‍കുന്നം തോണിപ്പാറയില്‍ ഇന്ന് രാവിലെയാണ് ഇരുവരെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ മാന്നാര്‍ സ്വദേശി സാജന്‍, ഭാര്യ അനീഷ എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം മൂന്ന് വയസുള്ള കുട്ടിയുമുണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു. മൃതദേഹങ്ങള്‍ രക്തം വാര്‍ന്ന നിലയിലായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് ഉടമ വന്നു നോക്കിയപ്പോള്‍ വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് വീട്ടുടമ ദമ്പതികളെ വീട്ടിലെത്തിച്ച ആളുമായി ബന്ധപ്പെടുകയും അയാള്‍ സ്ഥലത്തെത്തിയശേഷം …