തൃക്കരിപ്പൂരില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ കുപ്പായം തുന്നി കാത്തിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കോഴി കോട്ടുവായ് ഇട്ടപോലെ; തൃക്കരിപ്പൂരില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു
കാസര്‍കോട്: തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലം ഇത്തവണ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന പ്രചരണം ശക്തമായി നിലനില്‍ക്കുന്നതിനിടയില്‍ കേരള കോണ്‍ഗ്രസ് (ജോസഫ്) സ്ഥാനാര്‍ത്തിയെ പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡണ്ട് ജെറ്റോ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.കോണ്‍ഗ്രസിന്റെ കൈവശം ഉണ്ടായിരുന്ന തൃക്കരിപ്പൂര്‍ മണ്ഡലം 2021 ലെ തെരഞ്ഞെടുപ്പിലാണ് കേരള കോണ്‍ഗ്രസിനു നല്‍കിയത്. കേരള കോണ്‍ഗ്രസ്(ജോസഫ്) വിഭാഗത്തിലെ എംപി ജോസഫാണ് അന്നു അങ്കത്തട്ടില്‍ ഇറങ്ങിയത്. അത്യന്തം വാശിയേറിയ പോരാട്ടത്തില്‍ 26,137 വോട്ടിനു സിപിഎമ്മിലെ എം രാജഗോപാലന്‍ വിജയിക്കുകയായിരുന്നു. ഇത്തവണ തൃക്കരിപ്പൂര്‍ മണ്ഡലം തിരിച്ചു …