കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ 18 കാരന് ക്രൂരമര്‍ദനം; അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്; 2 പേര്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ 18 കാരന് നേരെ ഒരു സംഘം ആളുകളുടെ ക്രൂരമര്‍ദനം. മരുത്തടി ക്ഷേത്രത്തില്‍ ഞായറാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. കുന്നത്തൂര്‍ സ്വദേശി ഹരികൃഷ്ണനാണ് മര്‍ദനമേറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ് ഹരികൃഷ്ണന്‍.

ഉത്സവത്തിനെത്തിയ ഹരികൃഷ്ണനെയും സഹോദരനെയും ഒരു സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ ഹരികൃഷ്ണന്‍ നിലവിളിക്കുന്നതും ബോധരഹിതനായി വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തില്‍ രണ്ടു പേരെ ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ മറ്റ് നാലു പേരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page