ഭാര്യ ദുരൂഹ സാഹചര്യത്തിൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ; രണ്ടാം ഭർത്താവ് വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ

എറണാകുളം :പെരുമ്പാവൂർ കീഴില്ലം ഷാപ്പ് പടി പെട്രോൾ പമ്പിനടുത്ത് യുവതിയെ വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിനുശേഷം കാണാതായ രണ്ടാം ഭർത്താവിനെ വാഹന അപകടത്തിൽ പരിക്കേറ്റു ഗുരുതരയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .കീഴില്ലത്തെ കരുന്നാലിൽ ജിബി (36) ആണു മരിച്ചത്. ഭർത്താവു കോതമംഗലം കൂട്ടമ്പുഴ എടത്തുംകുടിയിലെ ലൈജു ( 56 )കളമശ്ശേരി ആശുപത്രിയിലാണ് .ഇന്നലെ ഉച്ചയായിട്ടുo ഇവരുടെ ഹോട്ടൽ തുറക്കാതിരുന്നതിനെത്തുടർന്ന് പരിസരവാസികൾ നടത്തിയ അന്വേഷണത്തിലാണ് ജിബിയെ അബോധാവസ്ഥയിൽ വീട്ടിനുള്ളിൽ കാണപ്പെട്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. …

ഇറാന്റെ ഒമ്പതു യുദ്ധക്കപ്പലുകൾ തകർത്തു;ബാക്കിയുള്ളതു വൈകാതെ മുക്കുമെന്ന് ട്രമ്പ്

വാഷിംഗ്ടൺ: ഇറാന്റെ ഒമ്പത് യുദ്ധക്കപ്പലുകൾ തകർത്തെന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് പ്രസ്താവിച്ചു .ബാക്കിയുള്ളത് ഉടൻ മുക്കുമെന്ന് മുന്നറിയിച്ചു. തകർന്ന കപ്പലുകളിൽ ഇറാന്റെ പ്രധാന യുദ്ധക്കപ്പലുകൾ ഉൾപ്പെടെയുണ്ടെന്ന് വിശദീകരിച്ചു .കപ്പലുകൾക്ക് പുറമേ ഇറാന്റെ നാവികസേന ആസ്ഥാനവും തകർത്തുവെന്നു ട്രൂത് സോഷ്യലിൽ ട്രംപ് വെളിപ്പെടുത്തി .ഇറാൻ വലിയ രാജ്യമാണെന്നും അതുകൊണ്ട് അക്രമം ഒരു മാസത്തോളം നീണ്ടുനിന്നേക്കുമെന്നും സൂചിപ്പിച്ചു .

ഇന്നത്തെ പ്രധാന വാർത്തകൾ

ഇറാനെതിരെ,നടക്കുന്ന ഇസ്രായേൽ- അമേരിക്ക സംയുക്ത ആക്രമണം സംഘർഷഭരിതമായ സാഹചര്യങ്ങളാണ് ഉണ്ടാക്കുന്നത്. ഇറാൻ , ഇസ്രയേലിനും യു. എസിനും നേരെയും യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് നേരെയും മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്. വ്യോമപാതകൾ അടച്ചിരിക്കുകയാണ്. എയർ ഇന്ത്യ തുടങ്ങിയ കമ്പനികൾ സർവീസുകൾ റദ്ദാക്കുകയോ വഴി തിരിക്കുകയോ ചെയ്തിട്ടുണ്ട്. കൊച്ചി, കോഴിക്കോട് ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്നുള്ള സർവീസുകളെ ഇത് ബാധിച്ചു . ഗൾഫ് രാജ്യങ്ങളിലെ നിലവിലെ സാഹചര്യങ്ങളിൽ അവിടെ നടക്കേണ്ടിയിരുന്ന സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ മാറ്റിവെച്ചു …

ചുമട്ടുതൊഴിലാളികൾക്കു കുറഞ്ഞ പെൻഷൻ 5000 രൂപവേണം:ഹെഡ് ലോഡ് ആൻഡ് ജനറൽ മസ്ദൂർ സംഘ് (ബി എം എസ് )

കാസർകോട്:ചുമട്ടുതൊഴിലാളികൾക്കു കുറഞ്ഞ പെൻഷൻ 5000 രൂപവേണമെന്നു ഹെഡ് ലോഡ് ആൻഡ് ജനറൽ മസ്ദൂർ സംഘ് (ബിഎംഎസ്) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ വി ബാബു അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി മുരളീധരൻ ,ഉപേന്ദ്രൻ കോട്ടക്കണ്ണി പ്രസംഗിച്ചു. ജില്ലാ പ്രസിഡണ്ട്മാരായി ഭാസ്കരൻ ചെമ്പിലോട്ട്, സദാശിവൻ മുള്ളേരിയ, തങ്കച്ചൻ പാണത്തൂർ, അനീഷ് പറക്കളായി എന്നി വരെയും ജനറൽ സെക്രട്ടറിയായി ദിനേശ് ബംബ്രാണ യെയും സെക്രട്ടറിമാരായി …

അങ്കക്കളരിയിൽ വൻ തീപിടുത്തം

നീലേശ്വരം :അങ്കക്കളരി സോഫ കമ്പനിക്ക് സമീപം വൻ തീപിടുത്തം. ആളപായമില്ല.ഇന്ന് വൈകിട്ടോടെയാണ് തീപിടുത്തം ഉണ്ടായത്.ഒരു ഏക്കറിലധികം പാറ പ്രദേശത്ത് തീ പടർന്നു.സ്വകാര്യ വ്യക്തികളുടെ സ്ഥലത്താണ് തീ പടർന്നത് .സമീപത്ത് തന്നെ നിരവധി വീടുകൾ ഉണ്ടായിരുന്നെങ്കിലും ഓരോ ചെറിയ പ്ലോട്ടിനും ചുറ്റുമതിൽ ഉണ്ടായതിനാൽ തീ എളുപ്പത്തിൽ നിയന്ത്രണ വിധേയമാക്കാനായി . അതിനാൽ മറ്റ് അപകടങ്ങൾ ഒന്നും സംഭവിച്ചില്ല.സോഫ കമ്പനിയിലേക്ക് തീ പടർന്നിരുന്നെങ്കിൽ വലിയ ദുരന്തത്തിൽ കലാശിച്ചേനെ.സമീപത്ത് തന്നെ ഒരു ഇൻറർലോക്ക് കമ്പനിയും പ്രവർത്തിക്കുന്നുണ്ട്.നാട്ടുകാർ ചേർന്ന് തീയണച്ചു.