വീട്ടിനുള്ളില്‍ കയറിയ മുള്ളന്‍പന്നിയെ അടിച്ചുകൊന്നു; സിപിഎം നേതാവ് വീണ്ടും കുരുക്കില്‍

തിരുവനന്തപുരം: വീട്ടിനുള്ളില്‍ കയറിയ മുള്ളന്‍പന്നിയെ അടിച്ചുകൊന്ന സംഭവത്തില്‍ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വെള്ളനാട് ശശിക്കെതിരെ പൊലീസ് കേസെടുത്തു. അറസ്റ്റ് ചെയ്യാനായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പഞ്ചായത്ത് ഓഫീസില്‍ എത്തിയെങ്കിലും ശശി സ്ഥലത്തില്ലാത്തതിനാല്‍ തിരിച്ചുപോയി. തുടര്‍ന്ന് ശശി പങ്കെടുക്കേണ്ടിയിരുന്ന വെള്ളനാട് സ്‌കൂളിലെ പരിപാടി സ്ഥലത്തു ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും ശശി അവിടെയും ഉണ്ടായിരുന്നില്ലെന്ന് പറയുന്നു.

വിവാദം വെള്ളനാട് ശശിയെ പിന്തുടരുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഒരാഴ്ച മുന്‍പ് വനിതാ പഞ്ചായത്ത് സെക്രട്ടറിയെ മുറിയില്‍ പൂട്ടിയിട്ടെന്ന പരാതി അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു. ഇക്കഴിഞ്ഞ ഡിസംബറില്‍ ഔദ്യോഗിക വാഹനം വിട്ടു നല്‍കാത്തതിന് പഞ്ചായത്ത് സെക്രട്ടറിയെ വഴിയില്‍ തടഞ്ഞതും വിവാദമായിരുന്നു.

2024 സെപ്തംബറില്‍ കടയില്‍ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും മര്‍ദിച്ച സംഭവത്തില്‍ ശശിയെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് അറസ്റ്റുചെയ്തിരുന്നു. തട്ടുകടയുടെ ബോര്‍ഡ് റോഡില്‍ നിന്നു മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ അന്ന് സമൂഹ മാധ്യമങ്ങളും ആഘോഷിച്ചിരുന്നു. ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് ആരോഗ്യ സബ് സെന്ററിന്റെ ശിലാഫലകം അടിച്ചു തകര്‍ത്ത കേസില്‍ 2021ല്‍ വെള്ളനാട് ശശി അറസ്റ്റിലായിരുന്നു. തന്നോട് സമ്മതം ചോദിക്കാതെ ഫ്‌ളക്‌സ് ബോര്‍ഡില്‍ പ്രിന്റ് ചെയ്ത സ്വന്തം ചിത്രം വെട്ടിയെടുത്ത് ശശി പ്രതിഷേധിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page