മന്ത്രി വീണ ജോർജ് നടികർ തിലകം: പി വി അൻവർ

മലപ്പുറം : മന്ത്രി വീണ ജോർജ് നടികർ തിലകമാണെന്ന് മുൻ എംഎൽഎ പി.വി.അൻവർ പറഞ്ഞു പിണറായി സർക്കാരിലെ മന്ത്രിമാരെ അഭിനയഗുരു 18 അടവുകളും പയറ്റിത്തെളിച്ചു ഇറക്കിവിട്ടിരിക്കുകയാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.സത്യം പറഞ്ഞ് ജയിക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ഇത്തരം നാടകങ്ങളുമായി മന്ത്രിമാർ ഇറങ്ങിയിട്ടുള്ളത്. മുഖ്യമന്ത്രി ഓഫീസിൽ തന്നെ സിനിമക്കാരെ ഒപ്പം കൂട്ടി ഷൂട്ടിങ്ങിൽ ഏർപ്പെട്ടിരിക്കുന്നു. നാടകത്തിൻറെ അന്ത്യവട്ടം ഒരുക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് ആരോഗ്യമന്ത്രി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആടി ത്തിമിർത്തതെന്നു അൻവർ പറഞ്ഞു. കെ. എസ്.യുക്കാർ …

സൗദിയിൽ ഉംറ തീർത്ഥാടകരുടെ ബസ് മറിഞ്ഞ് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

റിയാദ് :ഉംറ തീർത്ഥാടകർ ‘ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശി ഷീബ , ഉംറ ഗ്രൂപ്പ് അമീറും നിലമ്പൂർ സ്വദേശിയുമായ ഇസ്മായിൽ എന്നിവരാണ് മരിച്ചത്. റിയാദിൽ നിന്ന് 500 കിലോമീറ്റർ അകലെ ഉച്ചയോടെ ആയിരുന്നു അപകടം. ഹോത്ത ബെനി തമീയിൽ നിന്ന് വ്യാഴാഴ്ച പുലർച്ചെ പുറപ്പെട്ട മലയാളി ഗ്രൂപ്പിൻറെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കിടെ ബസിൻ്റെ ബ്രേക്ക് തകരാറായിരുന്നു. വഴിക്ക് വർക്ക് ഷോപ്പിൽ നിറുത്തി അറ്റകുറ്റപ്പണിക്കു ശേഷം യാത്ര തുടരുന്നതിനിടയിൽ ബസിന്റെ …

പോക്സോ കേസ് പ്രതി വിദ്യാനഗറിൽ അറസ്റ്റിൽ

കാസർകോട്:വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പോക്‌സോ കേസിലെ പ്രതിയായ ഹിദായത്ത് നഗർ ,മുട്ടത്തൊടി സ്വദേശി അബ്ദുൾ ലത്തീഫി (54)നെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലിസ് മേധാവി ബി.വി.വിജയ ഭാസ്ക്കർ റെഡ്ഡിയുടെ നിർദ്ദേശപ്രകാരം വിദ്യാനഗർ ഇൻസ്‌പെക്ടർ ഷൈൻ കെ പി, എസ് ഐ സഫ്‌വാൻ കെ പി, എ എസ് ഐ ശിവൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഹരീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, നിഖിൽ എന്നിവർ ചേർ ന്നാണ് …

രോഗികളെ പരിശോധിച്ചു കൊണ്ടിരുന്ന ഡോക്ടറുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ

തൃശൂർ : തൃശൂർമെഡിക്കൽ കോളേജ് ഒ.പി.യിൽ പത്തുമണിവരെ രോഗികളെ പരിശോധിച്ചു കൊണ്ടിരുന്ന ഡോക്ടറെ റെയിൽ വേ ട്രാക്കിൽ ട്രയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടു. തൃശ്ശൂർ മെഡിക്കൽ കോളേജിലെ മാനസിക വിഭാഗം ഡോക്ടർ മുഹമ്മദ് റയാന്റെ ( 25 ) മൃതദേഹമാണ് ഉച്ചയോടെ റെയിൽവേ ട്രാക്കിൽ കാണപ്പെട്ടത്. തിരൂരങ്ങാടി സ്വദേശിയാണ് റയാൻ. ഹൗസ് സർജൻ ആണ്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യ ആയിരിക്കുമെന്നാണു പ്രാഥമിക നിയമനം

കാഞ്ഞിരങ്ങാട് തിയ്യന്നൂര്‍ പി.പി രാഘവന്‍ അന്തരിച്ചു

തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് തിയ്യന്നൂരിലെ പി.പി രാഘവന്‍ (84) അന്തരിച്ചു. തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍, കേരള അഡ്വക്കേറ്റ് ക്ലര്‍ക്ക് വെല്‍ഫയര്‍ ബോര്‍ഡ് മെമ്പര്‍, റബ്ബര്‍ മാര്‍ക്കറ്റിംഗ് സെസൈറ്റി വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ദീര്‍ഘകാലം തളിപ്പറമ്പ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടായും കെപിസിസി മെമ്പറായും പ്രവര്‍ത്തിച്ചിരുന്നു. തളിപ്പറമ്പ കോടതിയില്‍ അഭിഭാഷക ക്ലാര്‍ക്കായും കേരള അഡ്വക്കറ്റ് ക്ലാര്‍ക്ക് അസോസിയേഷന്‍ സംസ്ഥാന ജനറല്‍സെക്രട്ടറിയായും സംസ്ഥാനപ്രസിഡണ്ടായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ടി പി പത്മിനി, മക്കള്‍: ടി.പി സുമേഷ് …

കണ്ടെയ്നറില്‍ നിന്ന് ജിപ്സം ബോര്‍ഡ് ഇറക്കുന്നതിനിടെ ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം; 2 പേര്‍ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: കണ്ടെയ്നറില്‍ നിന്ന് ജിപ്സം ബോര്‍ഡ് ഇറക്കുന്നതിനിടെ ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. പശ്ചിമ ബംഗാള്‍ സ്വദേശിയാണ് മരിച്ചത്.ദേശീയപാതയില്‍ ലുലുമാളിന് എതിര്‍വശം നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്കാണ് അപകടം. കണ്ടെയ്നറിനുള്ളില്‍ അട്ടിമറിഞ്ഞ ജിപ്സത്തിനിടയില്‍ തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു. രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തൊഴിലാളികളെ പുറത്തെടുത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.

കണ്ടും മിണ്ടിയും ഇരുവര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി മോഹന്‍ലാല്‍ നടത്തിയ അഭിമുഖം ഇന്ന് (വ്യാഴം) വൈകിട്ട് 6 ന് ടെലിവിഷന്‍ ചാനലുകളിലും, കേരള ഗവണ്‍മെന്റിന്റെ ഫേസ് ബുക്ക്, യൂട്യൂബ് ചാനലുകളിലും സംപ്രേക്ഷണം ചെയ്യും. തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ നടക്കുന്ന മുഖാമുഖം മുഖ്യമന്ത്രിയിലേക്ക് ജനശ്രദ്ധ ആകര്‍ഷിക്കാനുള്ള തന്ത്രമാണെന്ന് ആക്ഷേപമുണ്ട്.

കരിന്തളം കാക്കോല്‍ കൊല്ലംപാറ മഞ്ഞളംകാട്ട് വന്‍ തീപിടുത്തം: ഏക്കര്‍ കണക്കിന് പ്രദേശം അഗ്‌നിക്കിരയായി

നീലേശ്വരം: കരിന്തളം കക്കോല്‍ കൊല്ലമ്പാറ മഞ്ഞളങ്കാട് ഭാഗത്ത് വന്‍ തീപിടുത്തം. ഇന്ന് ഉച്ചയോടെയാണ് തീ പിടിത്തമുണ്ടായത്. ഇപ്പോഴും തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമായിട്ടില്ല. നിലവില്‍ അപകടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാറപ്പുറത്തെ മുളിക്കാണ് (പുല്ല്) തീപിടിച്ചത്.തീക്കൊപ്പം അനുഭവപ്പെട്ട കാറ്റില്‍ തീ ആളിപ്പടരുകയായിരുന്നു. കാഞ്ഞങ്ങാട് നിന്നും വന്ന ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തും റവന്യൂ സ്ഥലത്തുമാണ് തീപിടുത്തം ഉണ്ടായത്. കരിന്തളം ഗവ. കോളേജിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തും തീ പടര്‍ന്നിട്ടുണ്ട്. തീ …

ഉത്സവത്തിനിടെ ഇടഞ്ഞ ആന യുവാവിനെ തുമ്പിക്കൈയ്യില്‍ ചുറ്റിയെടുത്ത് വലിച്ചെറിഞ്ഞു; ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍

തൃശ്ശൂര്‍: ഉത്സവത്തിനിടെ ഇടഞ്ഞ ആന യുവാവിനെ തുമ്പിക്കൈയ്യില്‍ ചുറ്റിയെടുത്ത് വലിച്ചെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എരയാകുടി തുറന്നല്ലൂര്‍ മനയില്‍ വിവേകിനെയാണ് ആന വലിച്ചെറിഞ്ഞത്.തൃശൂര്‍ അന്നമനട മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് സംഭവം. അത്തിക്കാവ് കാര്‍ത്തികേയന്‍ എന്ന ആനയാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പിനായി തിടമ്പ് ആനപ്പുറത്ത് ഏറ്റുന്നതിനിടയില്‍ അരികില്‍ നില്‍ക്കുകയായിരുന്ന വിവേകിനെ തുമ്പിക്കൈയ്യില്‍ ചുറ്റിയെടുത്ത് വലിച്ചെറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ജസീല എന്തിനു ആത്മഹത്യ ചെയ്തു; കരുതലോടെ അന്വേഷണം; യുവാവ് നിരീക്ഷണത്തില്‍, പൊലീസ് നിയമോപദേശം തേടി

കാസര്‍കോട്: മോഷണക്കുറ്റം ആരോപിച്ച് പൊലീസില്‍ പരാതി നല്‍കിയതിന്റെ മനോവിഷമത്തില്‍ ആലമ്പാടി, നാല്‍ത്തടുക്കയിലെ ജസീല എലിവിഷം കഴിച്ച് ജീവനൊടുക്കിയ കേസിന്റെ അന്വേഷണത്തില്‍ അതീവ ജാഗ്രതയോടെ അന്വേഷണ സംഘം. നാടിനെ നടുക്കിയ ആത്മഹത്യ സംഭവത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തു വരികയും മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് കരുതലോടെയുള്ള അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. അന്വേഷണം വ്യാപിപ്പിക്കുന്നതിനു മുന്നോടിയായി അന്വേഷണ സംഘം നിയമോപദേശം തേടി. ഇതിനു ലഭിച്ച മറുപടിയുടെ ബലത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. ജസീലക്കെതിരെ പൊലീസില്‍ നല്‍കിയ …

നിര്‍മാതാക്കള്‍ക്ക് തിരിച്ചടി: കേരള സ്റ്റോറി 2 റിലീസ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: വിവാദമായ ‘ദ കേരള സ്റ്റോറി 2’ സിനിമയുടെ റിലീസ് തടഞ്ഞ് ഹൈക്കോടതി. വിധി നിര്‍മ്മാതാക്കള്‍ക്ക് വന്‍ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. 15 ദിവസത്തേക്ക് താല്‍ക്കാലിക സ്‌റ്റേയാണ് ഹൈക്കോടതി നല്‍കിയത്. ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റേതാണ് ഉത്തരവ്. റിലീസ് കോടതി സ്റ്റേ ചെയ്തതോടെ നാളെ ചിത്രം റിലീസ് ചെയ്യാനാകില്ല. അതേസമയം ഉത്തരവ് കിട്ടിയശേഷം പ്രതികരിക്കാമെന്ന് സംവിധായകന്‍കാമാഖ്യ നാരായണ്‍ സിങ്ങ് പറഞ്ഞു. ‘കേരള സ്റ്റോറി’ എന്ന ടൈറ്റിലില്‍ വാസ്തവവിരുദ്ധത ഉണ്ടെന്ന് കോടതി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. സിനിമ യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്നു …

പത്താം ക്ലാസ് പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്‍ത്ഥിയില്‍ നിന്ന് അധ്യാപകന്‍ സ്വര്‍ണവും പണവും കൈക്കലാക്കി; ചോദ്യം ചെയ്ത രക്ഷിതാക്കള്‍ക്കെതിരെ കള്ളക്കേസ്; പ്രതിസന്ധിയിലായ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയില്‍; പൊലീസ് അന്വേഷണം തുടങ്ങി

ബെംഗളൂരു: പത്താം ക്ലാസ് പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അധ്യാപകന്‍ അഭിഷേക് എന്ന വിദ്യാര്‍ത്ഥിയില്‍ നിന്ന് സ്വര്‍ണവും പണവും കൈക്കലാക്കിയതായി പരാതി. കര്‍ണാടകയിലെ ധാര്‍വാഡിലാണ് സംഭവം. പരീക്ഷ എഴുതി തോല്‍പ്പിക്കാതിരിക്കണമെങ്കില്‍ പണവും സ്വര്‍ണവും നല്‍കണമെന്ന് അധ്യാപകന്‍ കുട്ടിയോട് ആവശ്യപ്പെട്ടു. പരീക്ഷയില്‍ ജയിച്ചില്ലെങ്കില്‍ മാതാപിതാക്കള്‍ ദേഷ്യപ്പെടുമെന്ന് ഭയന്ന വിദ്യാര്‍ത്ഥി മാതാപിതാക്കളറിയാതെ വീട്ടില്‍ നിന്ന് 80 ഗ്രാം സ്വര്‍ണം എടുത്ത് പലതവണയായി അധ്യാപകന് കൊടുത്തു. സ്വര്‍ണം കാണാതായത് ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കള്‍ മകനോട് അന്വേഷിച്ചപ്പോള്‍ സംഭവം വിദ്യാര്‍ത്ഥി അവരോട് വിശദീകരിച്ചു. ഇതറിഞ്ഞ രക്ഷിതാക്കള്‍ …

ആശുപത്രിയില്‍ മരുന്നു വാങ്ങാനെത്തിയ വൃദ്ധന്റെ തലയില്‍ ചക്ക വീണു

പത്തനംതിട്ട: രോഗബാധിതനായി ആശുപത്രിയില്‍ എത്തിയ വൃദ്ധന്റെ തലയില്‍ ചക്ക വീണു. പത്തനംതിട്ട ജനറല്‍ ആശുപത്രി പരിസരത്ത് രാവിലെയാണ് സംഭവം. ചക്കവീണ് പരിക്കേറ്റ ഓമല്ലൂരിലെ എന്‍. ഗംഗാധരന്‍ നായരെ(78) അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആശുപത്രിക്ക് മുന്നിലുള്ള പ്ലാവില്‍ നിന്ന് ചക്ക അടര്‍ന്നുവീണാണ് പരിക്കേറ്റത്. ആശുപത്രി കോമ്പൗണ്ടിലെ മരങ്ങള്‍ വെട്ടി മാറ്റാന്‍ സോഷ്യല്‍ ഫോറസ്ട്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഷാനി പറഞ്ഞു. അപകടത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചക്കയുമായെത്തി ആശുപത്രിയിലെത്തി പ്രതിഷേധിച്ചു. തലയില്‍ ഹെല്‍മറ്റ് ഇട്ടായിരുന്നു പ്രതിഷേധം.

ബേത്തൂര്‍പാറയിലെ സ്‌കൂട്ടര്‍ അപകടം; അടുക്കത്തൊട്ടി സ്വദേശി മരിച്ചു

കാസര്‍കോട്: എരിഞ്ഞിപ്പുഴ-കുറ്റിക്കോല്‍ റൂട്ടില്‍ ബേത്തൂര്‍പ്പാറയില്‍ സ്‌കൂട്ടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. മുള്ളേരിയ, കടുമന, അടുക്കത്തൊട്ടിയിലെ നാരായണന്‍ (54) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ മംഗ്‌ളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം.ഫെബ്രുവരി അഞ്ചിനാണ് അപകടമുണ്ടായത്. നാരായണന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ മറിഞ്ഞായിരുന്നു അപകടം.ഗുരുതരമായി പരിക്കേറ്റ നാരായണന് ശസ്ത്രക്രിയ അടക്കം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ ബേഡകം പൊലീസ് കേസെടുത്തു.ഭാര്യ: ശാന്ത. മക്കള്‍: നിഷ, നീതു. മരുമക്കള്‍: നിഷാന്ത്, നിധീഷ്.

യാത്രയ്ക്കിടെ 22 കാരനും പെണ്‍സുഹൃത്തും ഒരുമിച്ചിരിക്കുന്നതിലും ബെര്‍ത്ത് പങ്കിടുന്നതിലും തര്‍ക്കിച്ച് കണ്ടക്ടര്‍; പൊലീസിനെയും വീട്ടുകാരെയും വിളിക്കുമെന്ന് ഭീഷണി

ബെംഗളൂരു: യാത്രയ്ക്കിടെ 22 കാരനും പെണ്‍സുഹൃത്തും ഒരുമിച്ചിരിക്കുന്നതിനേയും ബെര്‍ത്ത് പങ്കിടുന്നതിനേയും കണ്ടക്ടര്‍ ചോദ്യം ചെയ്തു. ബെംഗളൂരുവില്‍ നിന്നുള്ള യാത്രയ്ക്കിടെ ഒരു സ്വകാര്യ സ്ലീപ്പര്‍ ബസിലാണ് സംഭവം. ഇരുവരും ഒരുമിച്ചിരിക്കുന്നത് കണ്ട ബസ് കണ്ടക്ടര്‍ സീറ്റ് മാറിയില്ലെങ്കില്‍ പൊലീസിനെ വിളിക്കുമെന്നും വീട്ടുകാരെ വിളിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. റെഡ്ഡിറ്റില്‍ പങ്കുവച്ച പോസ്റ്റിലാണ് യുവാവ് തനിക്കും പെണ്‍സുഹൃത്തിനും യാത്രയ്ക്കിടെ നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ചത്. യാത്ര സുഗമമാക്കാന്‍ മൂന്ന് ബെര്‍ത്തുകള്‍ ബുക്ക് ചെയ്ത സുഹൃത്തുക്കളായ യുവതിക്കും യുവാവിനുമാണ് ഈ ദുരനുഭവമുണ്ടായത്. ഇരുവരും …

അമ്മയ്ക്ക് ഐ ലവ് യു സോ മച്ച് എന്ന് സന്ദേശം അയച്ചു; പിന്നാലെ 21 കാരിയായ യൂട്യൂബര്‍ മരിച്ചനിലയില്‍

ഹൈദരാബാദ്: അമ്മയ്ക്ക് ഐ ലവ് യു സോ മച്ച് എന്ന് സന്ദേശം അയച്ചതിന് പിന്നാലെ 21 കാരിയായ യൂട്യൂബര്‍ മരിച്ചനിലയില്‍. യൂട്യൂബര്‍ ബോണു കൊമാലിയെ ആണ് ഹൈദരാബാദിലെ വാടക വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ ബോണു കൊമാലി ഹൈദരാബാദിലെ സ്വകാര്യ കോളേജില്‍ ബി.എസ്സിക്ക് പഠിക്കുകയാണ്. യൂട്യൂബ് വീഡിയോകളിലൂടെ പ്രശസ്തയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ കുവൈറ്റില്‍ ജോലി ചെയ്യുന്ന അമ്മ ബി. സത്യ വരലക്ഷ്മിക്കാണ് കൊമാലി അവസാനമായി സന്ദേശമയച്ചത്. ഇളയ സഹോദരനെ നന്നായി നോക്കണമെന്നും കൊമാലി അമ്മയോട് …

ആരോഗ്യ വകുപ്പിന്റെ കത്രിക പ്രയോഗം വീണ്ടും; മരിച്ച ആളോടു തെളിവെടുപ്പിനു ഹാജരാവാന്‍ നിര്‍ദ്ദേശം

തൃശൂര്‍: ആരോഗ്യ മന്ത്രിക്കൊപ്പം ആരോഗ്യ വകുപ്പിനെയും അപസ്മാരം ആവേശിച്ചിട്ടുണ്ടോ എന്ന സംശയം ബലപ്പെടുന്നു. 2020ല്‍ പാന്‍ക്രിയാസിലുണ്ടായ മുഴ നീക്കം ചെയ്യുന്നതിനുപയോഗിച്ച കത്രിക തൃശൂര്‍ മെഡിക്കല്‍ കോളേജാശുപത്രി അധികൃതര്‍ രോഗിയുടെ വയറ്റില്‍ തന്നെ നിക്ഷേപിക്കുകയായിരുന്നു. ഓപ്പറേഷനു ശേഷം വയറ്റില്‍ അസ്വസ്ഥത അസഹനീയമായതിനെ തുടര്‍ന്നു ശസ്ത്രക്രിയക്കു വിധേയനായ തൃശൂര്‍ കുര്‍ക്കളേരിയിലെ ജോസഫ് പോള്‍ സ്വകാര്യാശുപത്രിയില്‍ നടത്തിയ സ്‌കാനിംഗില്‍ വയറ്റിനുള്ളില്‍ കത്രിക കണ്ടെത്തുകയായിരുന്നു. പിന്നീട് സ്വകാര്യാശുപത്രിയില്‍ അതു നീക്കം ചെയ്തു. എന്നാല്‍ തുടര്‍ന്നുണ്ടായ ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്നു അദ്ദേഹം 2025 ജനുവരിയില്‍ …

സി പി എം സ്ഥാനാര്‍ത്ഥി ചിത്രം തെളിയുന്നു; ഉദുമയില്‍ സി എച്ച് കുഞ്ഞമ്പു തന്നെ; തൃക്കരിപ്പൂരില്‍ വി പി പി മുസ്തഫ, ഇ പത്മാവതിയെ ഇത്തവണയും തഴഞ്ഞു, തളിപ്പറമ്പില്‍ എം വി ഗോവിന്ദന്റെ ഭാര്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍, പയ്യന്നൂരില്‍ മധുസൂദനന്‍ തന്നെ, കെ കെ ശൈലജ പട്ടികയില്‍ ഇല്ല

കാസര്‍കോട്/ കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് ഏതു നിമിഷവും പ്രഖ്യാപിച്ചേക്കാമെന്ന സാഹചര്യത്തില്‍ സി പി എം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേയ്ക്ക്.ഉദുമ നിയമസഭാ സീറ്റില്‍ സിറ്റിംഗ് എം എല്‍ എ സി എച്ച് കുഞ്ഞമ്പുവിനെയും തൃക്കരിപ്പൂരില്‍ വി പി പി മുസ്തഫയെയും മത്സരിപ്പിക്കാന്‍ തീരുമാനമായി.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ഇ പി ജയരാജന്‍, എം വി ജയരാജന്‍, ജില്ലാ സെക്രട്ടറി എം രാജഗോപാലന്‍ എം എല്‍ എ എന്നിവരുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമായത്. ജില്ലാ …