പൊള്ളാച്ചിയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയേയും മുത്തശ്ശിയേയും യുവാവ് വീട്ടില്‍ കയറി കുത്തിക്കൊന്നു; സഹോദരിക്ക് പരിക്കേറ്റു

ചെന്നൈ: പൊള്ളാച്ചിയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയേയും മുത്തശ്ശിയേയും യുവാവ് വീട്ടില്‍ കയറി കുത്തിക്കൊന്നു. പൊള്ളാച്ചിയിലെ കൗശി(17)യും മുത്തശ്ശി മൈലാതളു(60) മാണ് മരിച്ചത്. പ്രതി അഭിഷേക് (24) പൊലീസില്‍ കീഴടങ്ങി. ഏറെക്കാലമായി യുവാവ് കൗശിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി കുടുംബത്തെ ശല്യപ്പെടുത്തി വരികയായിരുന്നു. എന്നാല്‍ അവള്‍ പഠിക്കുകയാണെന്നും പ്രായപൂര്‍ത്തിയാകട്ടെ എന്നും പറഞ്ഞ് വീട്ടുകാര്‍ യുവാവിനെ നിരുത്സാഹപ്പെടുത്തി.

അഭിഷേകും കൗശിയും മൂന്ന് വര്‍ഷമായി പ്രണയത്തിലാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം അഭിഷേകും മാതാപിതാക്കളും വിവാഹാലോചനയുമായി കൗശിയുടെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ കൗശിക്ക് വിവാഹപ്രായം ആയില്ലെന്ന് പറഞ്ഞു വീട്ടുകാര്‍ തിരിച്ചയച്ചു.

തുടര്‍ന്ന് രാത്രി വീട്ടിലെത്തിയ അഭിഷേക് വിവാഹാവശ്യം വീണ്ടും ഉന്നയിച്ചു. ഇതിനെ എതിര്‍ത്തപ്പോള്‍ കയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് കൗശിയേയും മുത്തശ്ശിയേയും കുത്തി. ഇരുവരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. തടയാന്‍ ചെന്ന കൗശിയുടെ സഹോദരി ഹരിതയ്ക്കും കുത്തേറ്റു. ഹരിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page