കോഴിക്കോട്: യാത്രയ്ക്കിടെ കാട്ടുപന്നി കാറിന്റെ അടിയില്‍ കുടുങ്ങിയതിനാല്‍ കാറിന് പുറത്തിറങ്ങാനാകാതെ കുടുംബം. നാദാപുരം- പെരിങ്ങത്തൂര്‍ ചേറ്റു വെട്ടിയിലാണ് സംഭവം. കൊടുവള്ളി സ്വദേശികളായ കുടുംബത്തിന്റെ യാത്രയാണ് ഇതോടെ തടസപ്പെട്ടത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും, നാട്ടുകാരും, ഫയര്‍ഫോഴ്‌സും, വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് മണിക്കൂറുകള്‍ക്ക് ശേഷം കുടുംബത്തെ കാറിനുള്ളില്‍ നിന്ന് പുറത്തിറക്കിയത്. കാറിനെ പന്നിക്കൂട്ടം മറികടക്കുന്നതിടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പന്നി അടിയില്‍ കുടുങ്ങുകയായിരുന്നു. ഈ പന്നിയെ പുറത്തെടുത്തതോടെയാണ് കാറിന് മുന്നോട്ട് പോകാന്‍ കഴിഞ്ഞത്.







