കാസര്‍കോട് പുലിക്കുന്നു ശ്രീ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിനു ഭക്തി പൂര്‍വ്വമായ തുടക്കം

കാസര്‍കോട്: ആറുദിവസം നീണ്ടു നില്‍ക്കുന്ന പുലിക്കുന്ന് ശ്രീ ഐവര്‍ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഭണ്ഡാര ക്ഷേത്രത്തിലെ ഗണപതി ഹോമത്തോടെ ഞായറാഴ്ച ആരംഭിച്ചു. വൈകിട്ട് ഭക്തജനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഭണ്ഡാര ക്ഷേത്രത്തില്‍ നിന്നു കളിയാട്ടം നടക്കുന്ന പുലിക്കുന്നു ശ്രീ ഭഗവതി ക്ഷേത്രത്തിലേക്കു ഭക്തജനങ്ങളുടെ പങ്കാളിത്തത്തോടെ ഭണ്ഡാരം എഴുന്നള്ളിച്ചു.

തമ്പിലം, ശുദ്ധികലശം, ആനപ്പന്തല്‍ അലങ്കരിക്കല്‍, കലശാട്ടം, കൊടിയില വെയ്ക്കല്‍, കലാപരിപാടികള്‍, വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം, മറുപുത്തരി മഹോത്സവം എന്നിവയുമുണ്ടായിരുന്നു. രണ്ടാംദിവസമായ തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിവരെ പുല്ലൂര്‍ണ്ണന്‍, കാളപ്പുലിയന്‍, പുലികണ്ഠന്‍, വിഷ്ണുമൂര്‍ത്തി, കരിന്തിരി തെയ്യങ്ങളുടെ വെള്ളാട്ടവും പുലിച്ചേകവന്‍, പുല്ലൂരാളി തോറ്റവും വിഷ്ണുമൂര്‍ത്തി കുളിച്ചേറ്റവും പുലിച്ചേകവന്‍ തെയ്യവും അരങ്ങിലെത്തി. പ്രസാദ വിതരണവും ഉണ്ടായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page