പുതുയുഗ യാത്രയുടെ സ്വീകരണ പരിപാടിക്കിടെ വേദിയില്‍ തിക്കും തിരക്കും; പ്രസംഗത്തിനിടെ പ്രവര്‍ത്തകരോട് ക്ഷോഭിച്ച് വിഡി സതീശന്‍

ഇടുക്കി: പുതുയുഗ യാത്രയ്ക്ക് അടിമാലിയില്‍ നല്‍കിയ സ്വീകരണ പരിപാടിക്കിടെ വേദിയിലുണ്ടായ തിക്കിലും തിരക്കിലും ബഹളത്തിലും ക്ഷോഭിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രസംഗിക്കുന്നതിനിടെ ബഹളം തുടര്‍ന്നതാണ് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചത്. പലതവണ വിഡി സതീശന്‍ പ്രവര്‍ത്തകരോട് സംസാരിക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രസംഗം തുടര്‍ന്നതോടെ വേദിയുടെ വശത്ത് നിന്ന് വീണ്ടും ബഹളം തുടര്‍ന്നു.

ഇതോടെ വീണ്ടും സതീശന്‍ സംസാരിക്കരുതെന്ന് പ്രവര്‍ത്തകര്‍ക്ക് താക്കീത് നല്‍കി. പിന്നാലെ സ്റ്റേജില്‍ നിന്ന നേതാക്കളോട് പിന്നോട്ട് മാറി നില്‍ക്കാനും വിഡി സതീശന്‍ ആവശ്യപ്പെട്ടു. അതിനുശേഷമാണ് പ്രസംഗം തുടര്‍ന്നത്. നേരത്തെ പുതുയുഗ യാത്രയിലെ വേദിയിലെ തിക്കും തിരക്കും വിവാദമായിരുന്നു. അടിമാലിയിലും ആവര്‍ത്തിച്ചതാണ് പ്രതിപക്ഷ നേതാവിന്റെ രോഷത്തിന് കാരണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page