നേപ്പാളില്‍ ടൂറിസ്റ്റ് ബസ് നദിയിലേക്ക് മറിഞ്ഞ് 18 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്കേറ്റു; മരിച്ചവരില്‍ വിദേശ യാത്രക്കാരും

കാഠ്മണ്ഡു: നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 18 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു. നേപ്പാളിലെ ധാഡിംഗ് ജില്ലയിലെ ഗജൂരിക്ക് സമീപം തിങ്കളാഴ്ച പുലര്‍ച്ചെ 1.30 ന് ആണ് അപകടം. പൊഖാറയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന യാത്രാ ബസാണ് ത്രിശൂലി നദിയിലേക്ക് മറിഞ്ഞത്. വിദേശ വിനോദ സഞ്ചാരികള്‍ അടക്കമുള്ളവരാണ് അപകടത്തില്‍പ്പെട്ട ബസില്‍ ഉണ്ടായിരുന്നത്.

പൊഖാറയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് വരികയായിരുന്നു ബസ്. അപകടത്തില്‍ ഇരുപത്തിയാറ് യാത്രക്കാര്‍ക്ക് പരിക്കേറ്റതായി സായുധ പൊലീസ് സേനയുടെ വക്താവ് ബിഷ്ണു പ്രസാദ് ഭട്ട് പറഞ്ഞു.
അപകടസ്ഥലത്ത് നിന്ന് പതിനേഴു മൃതദേഹങ്ങള്‍ കണ്ടെടുത്തു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നേപ്പാള്‍ സൈന്യം, സായുധ പൊലീസ് സേന, നേപ്പാള്‍ പൊലീസ് എന്നിവര്‍ക്കൊപ്പം നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തനം വളരെ ദുഷ്‌കരമായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. അപകടസമയത്ത് ബസില്‍ 35ല്‍ അധികം യാത്രക്കാരുണ്ടായിരുന്നുവെന്നറിയുന്നു.

അപകടത്തില്‍ മരിച്ചവരില്‍ ഒരാള്‍ ന്യൂസിലന്‍ഡില്‍ നിന്നുള്ളയാളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരു ജാപ്പനീസ് യുവതിയും ഒരു ഡച്ച് യുവതിയും ഉണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. ബസ് ഉടമയായിരുന്ന ഓം കുമാര്‍ ശ്രേഷ്ഠ അപകട സമയത്ത് ബസിലുണ്ടായിരുന്നു. അപകടത്തില്‍ ഇയാള്‍ മരിച്ചതായാണ് വിവരം. ബസിന്റെ ഡ്രൈവറെ കാണാതായിട്ടുണ്ട്. അമിത വേഗതയാകാം അപകടത്തിന് കാരണമെന്ന നിഗമനത്തിലാണ് പൊലീസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page