രക്തം ദാനം ചെയ്ത് വിവാഹ വാർഷിക ദിനം ആഘോഷിച്ചു; ഹനീഫ് മാതൃകയായി

കുമ്പള : വിവാഹ വാർഷിക ദിനം റീൽസും ആഘോഷങ്ങളും കൊണ്ട് അടിപൊളിയാക്കാൻ പുതിയ തലമുറ മത്സരിക്കുമ്പോൾ കുമ്പള പെർവാഡിലെ ഹനീഫ് പി.എം.കെ രക്തദാനം ചെയ്തു മാനവികത പ്രകടിപ്പിച്ചു. ആഘോഷങ്ങളോടുള്ള ഹനീഫിൻ്റെ വ്യത്യസ്ത നിലപാടു പരിസരവാസികളെ ആദ്യം അമ്പരപ്പിച്ചു. പിന്നീട് ആഘോഷത്തിലെ സഹജീവിസ്നേഹത്തിൻ്റെ ഉണ്മയിൽ അവർ അഭിമാനിച്ചു. ഹനീഫിൻ്റെ 12-ാം വിവാഹ വാർഷിക ദിനത്തിൽ നടത്തിയ രക്ത ദാനം ബന്ധങ്ങളുടെ പവിത്രത കൂടി സമൂഹത്തിന് മുന്നിൽ ഉയർത്തിക്കാട്ടുകയായിരുന്നു.ഭാര്യ ഷബ്നാസ്, മക്കളായ അഹ്സം, റസാന, ഇശ്‌വ എന്നിവരെയും ഹനീഫിൻ്റെ സന്മനോഭാവം …

പെരിയ , തെക്കിനിയിൽ നാരായണി അമ്മ അന്തരിച്ചു

കാസർകോട് : പെരിയ കായക്കുളം തെക്കിനിയിൽ നാരായണി അമ്മ (83)അന്തരിച്ചു. ഭർത്താവ് പരേതനായ തെക്കിനിയിൽ കൃഷ്ണൻ.മക്കൾ : സുലോചന, ചന്ദ്രാവതി, പ്രമീള, രവീന്ദ്രൻ കെ.കെ, അനിത കെ. മരുമക്കൾ: ബാലകൃഷ്ണൻ പന്നിക്കുന്ന്, ബാലകൃഷ്ണൻ കെ. വി, ചന്ദ്രൻ എരിക്കുളം, , മിനി , ചന്ദ്രൻ(മയ്യിൽ).

നടന്‍ പ്രേംകുമാര്‍ കോണ്‍ഗ്രസ് വേദിയില്‍ നാളെ മുഖ്യാതിഥി

കോട്ടയം: നടനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ പ്രേംകുമാര്‍ കോണ്‍ഗ്രസ് വേദിയില്‍ എത്തുന്നു. ചൊവ്വാഴ്ച കെപിസിസിയുടെ സംസ്‌കാരിക സംഘടനയായ സംസ്‌ക്കാര സാഹിതി നാഗമ്പടത്ത് നടത്തുന്ന പൊതുസമ്മേളനത്തില്‍ പ്രേം കുമാര്‍ മുഖ്യാതിഥിയാകുമെന്ന് നേതാക്കള്‍ സ്ഥിരീകരിച്ചു. വൈകിട്ട് നാഗമ്പടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ചടങ്ങ്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്. പ്രേംകുമാറിന്റെ ചിത്രം ഉള്‍പ്പെടുത്തിയ പോസ്റ്റര്‍ സംഘാടകര്‍ പുറത്തുവിട്ടു. സംസ്‌കാര സാഹിതിയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രേം കുമാര്‍ മാധ്യമങ്ങളെ അറിയിച്ചു.മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയാണ് നാളെ …

രാജസ്ഥാനിലെ ആല്‍വാറില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ 7 തൊഴിലാളികള്‍ വെന്തുമരിച്ചു; നിരവധി പേര്‍ക്ക് പരിക്കേറ്റു

ജയ്പൂര്‍: രാജസ്ഥാനിലെ ആല്‍വാറില്‍ അടച്ചിട്ട കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ ഏഴു തൊഴിലാളികള്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ് ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. മാസങ്ങളായി ഫാക്ടറി അടച്ചിട്ടിരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. രാവിലെ 10 മണിയോടെയാണ് ഫാക്ടറിക്കുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ തീ ആളിപ്പടരുകയും സ്‌ഫോടനങ്ങള്‍ ഉണ്ടാവുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മൂന്നോ നാലോ ശക്തമായ സ്‌ഫോടനങ്ങള്‍ കേട്ടതായും പറയുന്നു. ഫാക്ടറിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് …

സാരിയുടുത്ത് തലയില്‍ മുല്ലപ്പൂ ചൂടി അതിസുന്ദരിയായി അണിഞ്ഞൊരുങ്ങി നടി കീര്‍ത്തി സുരേഷ്; പൂവ് സൂപ്പറെന്ന് ആരാധകന്‍; താരത്തിന്റെ മറുപടി വൈറല്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വീകരിക്കാനെത്തിയ നടി കീര്‍ത്തി സുരേഷിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. സാരിയുടുത്ത് തലയില്‍ മുല്ലപ്പൂ ചൂടി അതിസുന്ദരിയായി അണിഞ്ഞൊരുങ്ങിയാണ് കീര്‍ത്തി പുരസ്‌ക്കാര ചടങ്ങിനെത്തിയത്. വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ കീര്‍ത്തി സുരേഷിനോട് ആരാധകന്‍ പറഞ്ഞ കമന്റും അതിന് കീര്‍ത്തി പറഞ്ഞ മറുപടിയുമാണ് ആരാധകര്‍ ഏറ്റെടുത്തത്. ആദം ദാസന്‍ സംവിധാനം ചെയ്ത ‘പാമ്പ് സട്ടൈ’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് കീര്‍ത്തിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. കീര്‍ത്തിയുടെ ആദ്യ സംസ്ഥാന പുരസ്‌കാരമായിരുന്നു ഇത്. …

രാഷ്ട്രപതിയുടെ ഫയര്‍ സര്‍വ്വീസ് മെഡല്‍ ജേതാവ് വിഎന്‍ വേണുഗോപാലിനു സതീര്‍ത്ഥ്യരുടെ അനുമോദനം

ചെറുവത്തൂര്‍: സ്തുത്യര്‍ഹമായ സേവനത്തിനു രാഷ്ട്രപതിയുടെ ഫയര്‍സര്‍വ്വീസ് മെഡലും നാഷണല്‍ ഫയര്‍ സര്‍വ്വീസ് സ്‌പോര്‍ട്‌സ് മീറ്റില്‍ 200 മീറ്ററില്‍ വെങ്കലമെഡലും നേടിയ കാസര്‍കോട് അഗ്നിരക്ഷാ നിലയം സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ വിഎന്‍ വേണുഗോപാലിനെ ചെറുവത്തൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ 1987 ബാച്ച് കൂട്ടായ്മയും കുടുംബാംഗങ്ങളും അനുമോദിച്ചു. വി.കെ രവീന്ദ്രന്‍ പൊന്നാട അണിയിച്ചു. ആര്‍. ഭരതന്‍ ഉപഹാരം സമ്മാനിച്ചു. എംകെ വിനോദ് കുമാര്‍, പി. ജയറാം പ്രകാശ്, കെ.സി ചിത്രന്‍, സി. മധുസൂദനന്‍, പി. രവീന്ദ്രന്‍, പി. ശ്രീനിവാസന്‍, …

ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ മോശം തുണി കൊണ്ട് പാത്രം തുടപ്പിച്ചുവെന്ന് മീത്ത് മിറി കപ്പിള്‍സിലെ മിഥുന്‍; ഹോട്ടല്‍ ഇന്‍ഡസ്ട്രിയെ പുച്ഛിക്കരുതെന്ന് ഷെഫ്

കൊച്ചി: ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ മോശം തുണി കൊണ്ട് പാത്രം തുടപ്പിച്ചുവെന്ന മീത്ത് മിറി കപ്പിള്‍സിലെ മിഥുന്റെ പരാമര്‍ശത്തിനെതിരെ ഷെഫ് വിമര്‍ശനവുമായി രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ് മീത്ത് മിറി കപ്പിള്‍സ്. കോമഡി റീല്‍സും ഡാന്‍സ് വീഡിയോകളും ജീവിതത്തിലെ മറ്റ് വിശേഷങ്ങളുമൊക്കെ ഇവര്‍ തങ്ങളുടെ പേജില്‍ പങ്കുവയ്ക്കാറുണ്ട്. മിഥുന്‍, റിതുഷ എന്നാണ് ഇവരുടെ യഥാര്‍ത്ഥ പേര്. വളരെ കഷ്ടപ്പാടുകളിലൂടെ കടന്നുവന്ന ഇരുവരും ഇപ്പോള്‍ നല്ലരീതിയാണ് ജീവിക്കുന്നത്. അടുത്തിടെയാണ് ഇവരുടെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് നടന്നത്. …

പറക്കുന്നതിനിടെ വിമാനത്തിനുള്ളില്‍ ശ്വാസം കിട്ടാതെ പിടയുന്ന 3 വയസ്സുകാരന് മലയാളി ഡോക്ടര്‍ രക്ഷകനായി; സമൂഹ മാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹം

ദുബായ്: ദുബായ്-കൊച്ചി യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ ശ്വാസം കിട്ടാതെ പിടയുന്ന മൂന്നു വയസ്സുകാരന് മലയാളി ഡോക്ടര്‍ രക്ഷകനായി. ദുബായിലെ അല്‍ ഫുത്തൈം ഹെല്‍ത്ത് കെയറിലെ സര്‍ജനായ ഡോ. സെസില്‍ കുന്നപ്പിള്ളി ആണ് മരണത്തെ മുഖാമുഖം കണ്ട സ്റ്റീവ് എന്ന കൊച്ചു കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കുട്ടിയുടെ ഓക്‌സിജന്‍ നില താഴേക്ക് പോവുകയാണെന്ന് തിരിച്ചറിഞ്ഞ ഡോക്ടര്‍ കുട്ടിയെ വിധിക്ക് വിട്ടുകൊടുക്കാന്‍ തയാറായിരുന്നില്ല. കൃത്യസമയത്തെ ഇടപെടലിലൂടെ സ്റ്റീവ് എന്ന കുരുന്നിന്റെ ജീവന്‍ രക്ഷിച്ച ഡോ. സെസില്‍ കുന്നപ്പിള്ളിയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിലെ …

തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ ബിജെപി നേതാവിനെതിരെ നടി തൃഷ ആഞ്ഞടിച്ചു

ചെന്നൈ: തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ ബിജെപി നേതാവിനെതിരെ നടി തൃഷ ആഞ്ഞടിച്ചു.തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്ക്കും നടി തൃഷയ്ക്കും എതിരെ തമിഴ്നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ നടത്തിയ അധിക്ഷേ പരാമര്‍ശത്തിനെതിരെയാണ് താരം രംഗത്തെത്തിയത്. പാരമര്‍ശങ്ങളെ അപലപിച്ചതാരം തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്ന് വ്യക്തമാക്കി. വിജയ്ക്കും നടി തൃഷയ്ക്കും എതിരെ ബിജെപി അധ്യക്ഷന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത് വലിയ വിവാദമായിരുന്നു. വിജയ് ആദ്യം തന്റെ കുടുംബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. കാര്യമായി എന്തെങ്കിലും …

ഫെബ്രുവരിയിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകളുടെ വിതരണം 25 മുതല്‍

തിരുവനന്തപുരം: ഫെബ്രുവരിയിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ 25 മുതല്‍ വിതരണം ചെയ്യുമെന്ന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. ഇതിനായി 1,050 കോടി രൂപ അനുവദിച്ചതായി അദ്ദേഹം അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 2,000 രൂപവീതം പെന്‍ഷന്‍ ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള ക്ഷേമ പെന്‍ഷന്‍ അതാത് ബോര്‍ഡുകള്‍ വഴി വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

എംവി ഗോവിന്ദന്റെ പ്രചാരണ ജാഥയ്ക്കിടെ വയോധികന്‍ നല്‍കിയ സംഭാവനയില്‍ ട്വിസ്റ്റ്; പണം നല്‍കിയത് നേതാക്കളുടെ നിര്‍ദേശ പ്രകാരമെന്ന് വെളിപ്പെടുത്തല്‍

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന പ്രചാരണ ജാഥയുടെ വേദിയില്‍ വയോധികന്‍ പണം സംഭാവന നല്‍കിയ സംഭവത്തില്‍ ട്വിസ്റ്റ്. പണം നല്‍കിയത് നേതാക്കളുടെ നിര്‍ദേശ പ്രകാരമെന്ന് വയോധികന്‍ വെളിപ്പെടുത്തി. ഫെബ്രുവരി ഒമ്പതിന് ബാലുശ്ശേരിയില്‍ നടന്ന ചടങ്ങിലാണ് മൊയ്തീനെന്ന വയോധികന്‍ വേദിയിലെത്തി ‘പെന്‍ഷന്‍ പണം’ പാര്‍ട്ടിക്ക് സംഭാവന നല്‍കിയത്. പണം വാങ്ങിയ സംസ്ഥാന സെക്രട്ടറി സംഭാവന സ്വീകരിച്ചതായി കരുതുക എന്നു പറഞ്ഞശേഷം പണം തിരികെ പോക്കറ്റില്‍ വയ്ക്കുകയായിരുന്നു. സംഭവം വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. അതിന് പിന്നാലെയാണ് …

പന്നി കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് മത്സ്യ വ്യാപാരി മരിച്ചു

കണ്ണൂർ: പന്നി കുറുകെച്ചാടിയതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യവ്യാപാരി മരിച്ചു. കൂത്തുപറമ്പ് നരവൂരിലെ അവിട്ടം ഹൗസില്‍ എന്‍.പ്രദീപന്‍ (52) ആണ് മരിച്ചത്. കതിരൂര്‍ മൂന്നാംമൈലില്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം. തലശേരി മാര്‍ക്കറ്റില്‍ നിന്ന് മത്സ്യവുമായി ഓട്ടോറിക്ഷയില്‍ മടങ്ങുന്നതിനിടെയാണ് അപകടം. ഗുരുതരപരിക്കേറ്റ പ്രദീപനെ തലശേരി ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ രാവിലെ ഏഴുമണിയോടെ മരണപ്പെടുകയായിരുന്നു.

കോളജ് ഗ്രൗണ്ടില്‍ തീ തുപ്പുന്ന വാഹനങ്ങളുമായി അഭ്യാസ പ്രകടനം; വാഹനങ്ങള്‍ ചീറി പാഞ്ഞത് വിദ്യാര്‍ത്ഥികള്‍ക്കിടയിലൂടെ; വാഹനങ്ങള്‍ എംവിഡി പിടിച്ചെടുക്കും

കൊല്ലം: ചവറ എസ് എന്‍ എന്‍ജിനീയറിങ് കോളജില്‍ തീ തുപ്പുന്ന വാഹനങ്ങളുമായി അഭ്യാസ പ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. നിയമ വിരുദ്ധമായി രൂപമാറ്റം നടത്തിയ നിരവധി വാഹനങ്ങളാണ് ഷോയില്‍ പ്രദര്‍ശിപ്പിച്ചത്. വിവിധ ക്യാമ്പസുകളില്‍ വാഹനങ്ങളുമായി അഭ്യാസ പ്രകടനം നടത്തുന്ന വിദ്യാര്‍ത്ഥി സംഘമാണ് ചവറയിലും എത്തിയതെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലൂടെയായിരുന്നു അപകടകരമായരീതിയില്‍ ‘തീപാറുന്ന’ അഭ്യാസപ്രകടനം. വിദ്യാര്‍ത്ഥികള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. വാഹനങ്ങളുടെ അഭ്യാസ പ്രകടനം സംബന്ധിച്ചും പ്രദര്‍ശിപ്പിച്ച വാഹനങ്ങളെ …

നാദാപുരത്ത് സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെടുത്തി വിവാഹ ആഘോഷം; നടുറോഡില്‍ പടക്കം പൊട്ടിച്ചു

കോഴിക്കോട്: നാദാപുരത്ത് സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെടുത്തി വിവാഹ ആഘോഷം നടത്തിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് – തലശ്ശേരി പാതയില്‍ ഗതാഗതം തടസ്സപ്പെടുത്തി നടുറോഡില്‍ പടക്കം പൊട്ടിച്ചത്. കോറോത്ത് മൊയ്തു എന്നയാളുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് ആഘോഷത്തിന്റെ ഭാഗമായി പേരോട് ടൗണില്‍ അപകടകരമായ രീതിയില്‍ പടക്കം പൊട്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. പടക്കം പൊട്ടിച്ചവര്‍ക്കായി നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

നടി ഗായത്രി ഗോപി വിവാഹിതയായി; വരന്‍ ബ്രിട്ടീഷ് പൗരന്‍

കൊച്ചി: നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഗായത്രി ഗോപി വിവാഹിതയായി. ബ്രിട്ടീഷ് പൗരനായ ജേക്കബ് ആണ് ഭര്‍ത്താവ്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ആയിരുന്നു വിവാഹം. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ വച്ച് ഇരുവരുടെയും വിവാഹം കഴിഞ്ഞിരുന്നുവെങ്കിലും നാട്ടിലുള്ളവര്‍ക്കു വേണ്ടിയാണ് ഇപ്പോള്‍ വീണ്ടും വിവാഹ ചടങ്ങ് സംഘടിപ്പിച്ചത്. വിവാഹാഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മൂന്ന് വര്‍ഷം മുന്‍പ് കെയര്‍ ഹോമില്‍ വച്ചാണ് താന്‍ ജേക്കബിനെ പരിചയപ്പെട്ടതെന്ന് ഗായത്രി പറഞ്ഞു. വീട്ടുകാര്‍ക്ക് തന്റെ സന്തോഷമാണ് വലുതെന്നും വിവാഹത്തിന് എതിര്‍പ്പ് …

ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍

കാസര്‍കോട്: ഭക്ഷണം നല്‍കാന്‍ വൈകിയെന്നും ഭക്ഷണം കുറവാണെന്നും ആരോപിച്ച് ഹോട്ടല്‍ ജീവനക്കാരനെ ആക്രമിക്കുകയും ഹോട്ടലിന്റെ ചില്ല് എറിഞ്ഞു തകര്‍ക്കുകയും ചെയ്തുവെന്ന പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നായന്മാര്‍മൂല പടിഞ്ഞാറെ മൂലയിലെ പി ഉമ്മറി(42)ന്റെ പരാതിയില്‍ മുഹമ്മദലി, അബ്ദുല്‍ ഫിറോസ്, നൗഷാദ് എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തത്.ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കാസര്‍കോട് കെ പി ആര്‍ റാവു റോഡിലെ ‘മലബാര്‍ ഫിഷ് പോയിന്റ്’ എന്ന ഹോട്ടലിലാണ് സംഭവം. ഭക്ഷണം നല്‍കാന്‍ വൈകി യെന്നാരോപിച്ച് ജീവനക്കാരനായ ഉമ്മറിനെ …

വി.എസിന്റെ മുന്‍ പി.എ എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായേക്കും

പാലക്കാട്: മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പഴ്സനല്‍ അസിസ്റ്റന്റായിരുന്ന എ. സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായേക്കും. നാളെ(ചൊവ്വാഴ്ച) ജില്ലയിലൂടെ കടന്നുപോകുന്ന വിഡി സതീശന്‍ നയിക്കുന്ന യുഡിഎഫ് ജാഥയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ സുരേഷ് ഇതുവരെ നിലപാട് തുറന്നു പറഞ്ഞിട്ടില്ല. എങ്കിലും യുഡിഎഫിന്റെ ഭാഗമാകുമെന്ന സൂചന അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്. കെപിസിസി നേതാക്കള്‍ എ സുരേഷുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ഇടത് കോട്ടയായ മലമ്പുഴയില്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ‘സ്ഥാനാര്‍ഥിയാകണമെന്ന് യുഡിഎഫ് …

ശബരിമലയിലെ യുവതി പ്രവേശനം: കേസ് 9 അംഗ ഭരണഘടനാ ബെഞ്ചിന്; ഏപ്രില്‍ ഏഴു മുതല്‍ 22 വരെ വാദം

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച കേസ് സുപ്രിം കോടതി 9 അംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ ഹര്‍ജികള്‍ പരിഗണിച്ചു കൊണ്ടാണ് സുപ്രിം കോടതി നിലപാട് വ്യക്തമാക്കിയത്. ഏപ്രില്‍ ഏഴു മുതല്‍ 22 വരെയായിരിക്കും കേസിന്റെ വാദം നടക്കുക.മൂന്നു ദിവസം ഹര്‍ജിക്കാര്‍ക്കു വാദം നടത്താം. എല്ലാ കക്ഷികളും മാര്‍ച്ച് 14ന് അകം നിലപാട് എഴുതി നല്‍കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ഇതു …