പുൽവാമ ദിനം : കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മയുടെ നേതൃത്വത്തിൽ റീത്ത് ലേയിംങ്ങ് പരേഡും സൗജന്യ മെഡിക്കൽ ക്യാമ്പും ശനിയാഴ്ച

കരിന്തളം: നിരവധി ധീര ജവാന്മാർ വീര മൃത്യു വരിച്ച ഇന്ത്യൻ ചരിത്രത്തിലെ ബ്ലാക്ക് ഡേയായി ആചരിക്കുന്ന പുൽവാമ ദിനത്തിൻ്റെ ഏഴാം വാർഷികത്തിൽ കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ നാളെ (ഫെ. 14) തോളേനി യുദ്ധ സ്മാരകത്തിൽ റീത്ത് ലെയിങ്ങ് പരേഡും പുഷ്പാർച്ചനയും നടത്തും. തുടർന്ന് കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് തോളേനിലുള്ള സൈനിക കൂട്ടായ്മ ഓഫീസിൽ പൊതുജനങ്ങൾക്കു സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും . രാവിലെ 9 30 മുതൽ ഒരുമണിവരെ ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും പങ്കെടുക്കും. പ്രാഥമിക ലാബ് പരിശോധനയും അസ്ഥിബലക്ഷയ പരിശോധനകളും ഉണ്ടായിരിക്കും. സൈനിക കൂട്ടായ്മ പ്രസിഡണ്ട് വസന്തൻ പി തോളേനി അധ്യക്ഷത വഹിക്കും. മുൻ സി ആർ പി എഫ് ഐ ജി പി ദാമോദരൻ ഉദ്ഘാടനം ചെയ്യും. സിആർപിഎഫ് മുൻ ഐ ജി കെ വി മധുസൂദനൻ മുഖ്യ അതിഥിയാകും. അനുസ്മരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് പ്രസിഡണ്ട് എം രാജൻ പ്രസംഗിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page