മലപ്പുറം: പതിനാറുകാരിയെ കാഞ്ഞങ്ങാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ലോഡ്ജുകളില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്ന കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയായ ഫിലിപ്പ് മമ്പാടിനെയാണ് നിലമ്പൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച രാത്രി വീട്ടില്‍ നിന്നു കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തുവരുന്നു. 2025 സെപ്തംബറില്‍ ആണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിനു ഇരയായത്.
ഇതു സംബന്ധിച്ച് ചേവായൂര്‍ പൊലീസിലാണ് പെണ്‍കുട്ടി ആദ്യം പരാതി നല്‍കിയത്. എന്നാല്‍ സംഭവം നടന്നത് നിലമ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ലോഡ്ജിലാണെന്നു കണ്ടെത്തിയതോടെ കേസ് അങ്ങോട്ടേയ്ക്ക് മാറ്റുകയായിരുന്നു.
സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി ആരാധകര്‍ ഉള്ള ആളാണ് ഫിലിപ്പ് മമ്പാട്. കൗമാരക്കാര്‍ക്ക് കൗണ്‍സിലിംഗും ട്രെയിനിംഗും നല്‍കുന്ന ഇന്‍ഫ്‌ളുവന്‍സറായാണ് അറിയപ്പെടുന്നത്. പോക്‌സോ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.







