ഭാവി മരുമകനൊപ്പം ഒളിച്ചോടിയ അമ്മായി അമ്മ വീണ്ടും ഒളിച്ചോടി; ഇത്തവണ സഹോദരി ഭര്‍ത്താവിനൊപ്പം

അലിഗഢ്: ഭാവി മരുമകനൊപ്പം ഒളിച്ചോടിയ അമ്മായി അമ്മ വീണ്ടും ഒളിച്ചോടിയതായി പരാതി.
മകളുടെ വിവാഹത്തിന് 12 ദിവസം മുമ്പാണ് ഭാവി മരുമകനൊപ്പം ഇവര്‍ ഒളിച്ചോടിയത്. 43 കാരിയായ സപ്ന ദേവിക്കെതിരെ പുതിയ ഭര്‍ത്താവായ മരുമകന്‍ രാഹുലാണ് പൊലീസില്‍ പരാതി നല്‍കിയത്. 30 കാരനായ സഹോദരി ഭര്‍ത്താവിനൊപ്പമാണ് സപ്‌ന ഇപ്പോള്‍ ഒളിച്ചോടിയതെന്ന് രാഹുലിന്റെ പരാതിയില്‍ പറയുന്നു.

10 മാസം മുമ്പാണ് ഭാവി മരുമകനൊപ്പം ഒളിച്ചോടി സപ്‌ന ദേവി വാര്‍ത്തകളില്‍ നിറഞ്ഞത്. ഇപ്പോള്‍ സമാന സംഭവത്തിലൂടെ വീണ്ടും ശ്രദ്ധനേടി. സപ്ന തന്റെ സഹോദരിയുടെ ഭര്‍ത്താവ് ദേവേന്ദ്രനൊപ്പം ഒളിച്ചോടിയെന്നും തന്റെ കൈവശമുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയും ആഭരണങ്ങളും അപഹരിച്ചുവെന്നും രാഹുല്‍ പരാതിയില്‍ പറഞ്ഞു. എന്നാല്‍ ഈ ആരോപണങ്ങള്‍ ദേവേന്ദ്ര നിഷേധിച്ചു. താന്‍ ഗുജറാത്തിലാണെന്നും സപ്ന ദേവി തന്നോടൊപ്പമില്ലെന്നും ദേവേന്ദ്ര പറഞ്ഞു.

നേരത്തേയും സപ്‌നയ്‌ക്കെതിരെ ആരോപണങ്ങളുമായി രാഹുല്‍ രംഗത്തെത്തിയിരുന്നു. വിവാഹശേഷം സപ്നയുടെ പെരുമാറ്റത്തില്‍ മാറ്റം വന്നതായും അവര്‍ തന്നെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചതായും രാഹുല്‍ ആരോപിച്ചു.

2025 ഏപ്രില്‍ 16 നാണ് സപ്‌നയുടെ മകളുടെ വിവാഹം തീരുമാനിച്ചിരുന്നത്. വിവാഹ ഒരുക്കങ്ങള്‍ക്കിടെ ഏപ്രില്‍ ആറിനാണ് പ്രതിശ്രുത മരുമകനൊപ്പം ഇവര്‍ ഒളിച്ചോടുന്നത്. രണ്ട് ദിവസത്തിന് ശേഷമാണ് ഇവരെ കണ്ടെത്തിയത്. നാല് മാസമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്.

കുടുംബങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് ബീഹാറിലെ സീതാമര്‍ഹിയില്‍ ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങി. വിവാഹശേഷം സപ്ന ദേവി തന്റെ പേര് അപ്ന ദേവി എന്ന് മാറ്റി. അതിനിടെയാണ് ഭാര്യ വീണ്ടും ഒളിച്ചോടിയെന്ന പരാതിയുമായി നിലവിലെ ഭര്‍ത്താവ് രംഗത്തെത്തിയത്. എന്നാല്‍ പരാതി ഫയലില്‍ സ്വീകരിക്കാന്‍ പൊലീസ് തയാറായില്ല. സംഭവം നടന്നത് ബീഹാറിലാണെന്നും അവിടെ കേസ് ഫയല്‍ ചെയ്യാനും പൊലീസ് നിര്‍ദ്ദേശിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page