കാസർകോട്: മത്സ്യബന്ധനത്തിനിടയിൽ തൊഴിലാളി തോണിയിൽ കുഴഞ്ഞുവീണു മരിച്ചു. മാടായി ,പുതിയങ്ങാടിയിലെ മുഹമ്മദലി എന്ന അലക്സ് ആൻഡ്രൂസ് (56) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.’ മ ഇഷത്ത് ‘ എന്ന ഫൈബർ തോണിയിലെ തൊഴിലാളി ആയിരുന്നു. നീലേശ്വരം,തൈക്കടപ്പുറം, അഴിത്തല അഴിമുഖത്ത് നിന്ന് രണ്ട് നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്നു മുഹമ്മദലിയും കൂട്ടരും. ഇതിനിടയിൽ മുഹമ്മദലി തോണിയിൽ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് കൂടെ ഉണ്ടായിരുന്ന തൊഴിലാളിയായ മാവിലാടത്തെ പി. രാജേഷ് നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ തൃക്കരിപ്പൂർ തീരദേശ പൊലീസ് കേസെടുത്തു.






