പുതുയുഗ യാത്രയ്ക്ക് കുറ്റ്യാടിയിലെ സ്വീകരണ വേദിയില്‍ ഉന്തും തള്ളും; മുല്ലപ്പള്ളി രാമചന്ദ്രന്‍ താഴെ വീണു

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ കുറ്റ്യാടിയില്‍ ഇന്ന് നടന്ന സ്വീകരണ വേദിയില്‍ നേതാക്കള്‍ തമ്മിലുണ്ടായ ഉന്തിലും തള്ളിലും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിലത്തുവീണു. ഷാഫി പറമ്പില്‍ എംപിയെ പ്രസംഗിക്കാന്‍ ആദ്യം വിളിക്കാതിരുന്നതില്‍ പ്രതിഷേധിച്ചാണ് ഉന്തലുണ്ടായത്.

സ്വാഗത പ്രാസംഗികനായ ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടില്‍, ജാഥാ ക്യാപ്റ്റന്‍ വിഡി സതീശനെ സംസാരിക്കാന്‍ ക്ഷണിച്ചതോടെയാണ് തര്‍ക്കം ആരംഭിക്കുന്നത്. സതീശന്റെ പ്രസംഗത്തിന് ശേഷം സ്വാഗത പ്രസംഗികന്‍ എംപിയെ ക്ഷണിക്കാന്‍ ശ്രമിച്ചത് ഷാഫി തടഞ്ഞു. എങ്കിലും അദ്ദേഹം മൈക്കിന് മുന്നിലെത്തി ഷാഫിയെ പ്രസംഗിക്കാന്‍ ക്ഷണിച്ചു. അധികമൊന്നും പറയാനില്ലെന്ന് പറഞ്ഞ ഷാഫി, 100 സീറ്റ് എണ്ണുമ്പോള്‍ അതില്‍ കുറ്റ്യാടിയുമുണ്ടാകുമെന്ന് പറഞ്ഞു. ഇതിനിടെ സമീപത്തുണ്ടായിരുന്ന മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിലത്തുവീണു.

സംഭവം വാര്‍ത്തയായതോടെ പ്രതികരണവുമായി ഡിസിസി സെക്രട്ടറി രംഗത്തെത്തി. പ്രസംഗിക്കാന്‍ വൈകി വിളിച്ചതുകൊണ്ട് ഷാഫി നീരസം പ്രകടിപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സമയം വൈകിയതിനാലാണ് ജാഥാ ക്യാപ്റ്റന്‍ എത്തിയ ഉടനെ അദ്ദേഹത്തെ പ്രസംഗിക്കാന്‍ വിളിച്ചത്. പരിപാടിയില്‍ ജാഥ ക്യാപ്റ്റന്‍ എത്തിയാല്‍ അദ്ദേഹം സംസാരിച്ചശേഷം മറ്റൊരാള്‍ സംസാരിക്കുന്നതാണ് രീതി. ഇവിടെ ആദ്യം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ എംകെ രാഘവന്‍ സംസാരിച്ചു. അടുത്തത് പ്രസംഗിക്കേണ്ടത് ഷാഫിയായിരുന്നു. എന്നാല്‍ അപ്പോഴേക്കും ജാഥാ ക്യാപ്റ്റന്‍ വേദിയിലെത്തുകയായിരുന്നുവെന്ന് ഡിസിസി സെക്രട്ടറി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page