തളിപ്പറമ്പ്: അതിര്‍ത്തിതര്‍ക്കത്തിന്റെ പേരില്‍ വയോധികയെയും മകളെയും ക്രൂരമായി അക്രമിക്കുകയും സ്വര്‍ണമാല തട്ടിപ്പറിച്ചതായും പരാതി. സംഭവത്തില്‍ അയല്‍വാസിയായ വയോധികനെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. പൂവം കാര്‍ക്കീലിലെ മൊട്ടമ്മല്‍ ഹൗസില്‍ യശോദ (60), മകള്‍ ഷൈനി (45) എന്നിവരെ ആക്രമിച്ചതിന് കുഞ്ഞി മുകളില്‍ ഹൗസില്‍ എം.കെ.സുശീലനെ (54) യാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. സുശീലനുമായി ഇവര്‍ക്ക് അതിര്‍ത്തിതര്‍ക്കം സംബന്ധിച്ച് കേസ് നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ വിരോധത്തില്‍ യശോദയുടെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകയറിയ സുശീലന്‍ ചീത്തവിളിക്കുകയും കൈപിടിച്ച് തിരിച്ച് കൈയുടെ അസ്ഥി പൊട്ടിക്കുകയും ചെയ്തു. ഷൈനിയെ അടുക്കള ഭാഗത്തെ ചുമരിനോട് ചേര്‍ത്ത് നിര്‍ത്തി കൈകൊണ്ട് തലക്കടിക്കുകയും കാല്‍മുട്ട് കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചുവെന്നുമാണ് പരാതി. തുടര്‍ന്ന് ഷൈനിയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടരപവന്‍ സ്വര്‍ണ താലിമാലയും മൊബൈല്‍ഫോണും മോഷ്ടിച്ചതായും പരാതിയിൽ പറഞ്ഞു.







