നാമക്കല്‍: നൃത്ത പരിശീലനത്തിനിടെ വിഷ പ്രാണിയുടെ കടിയേറ്റ് തളര്‍ന്നുവീണ എട്ടുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു. തമിഴ്നാട്ടിലെ നാമക്കലിലാണ് സംഭവം. തിരുച്ചെങ്കോട് കൗണ്ടംപാളയം സ്വദേശിയും കുമാരമംഗലം പഞ്ചായത്ത് യൂണിയന്‍ പ്രൈമറി സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയുമായ എം. രക്ഷമിതയാണ് മരിച്ചത്.
സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നൃത്തം പരിശീലിക്കുകയായിരുന്നു രക്ഷമിത. ഇതിനിടയില്‍ നെറ്റിയില്‍ എന്തോ കടിച്ചത് പോലെ തോന്നുന്നുവെന്ന് രക്ഷിത പരാതിപ്പെട്ടിരുന്നു. അപ്പോള്‍ തന്നെ തളര്‍ന്നുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. രക്ഷമിതയുടെ മരണ കാരണം കണ്ടെത്താന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വരാന്‍ കാത്തിരിക്കുകയാണ് ബന്ധുക്കള്‍.







