ഒഡീഷയില്‍ നിന്നെത്തിയ തൊഴിലാളികള്‍ തമ്മില്‍ മദ്യപാനത്തിനിടെ വാക്കേറ്റം; കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു; പ്രതി പിടിയില്‍
മൂവാറ്റുപുഴ:അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു. ഒഡീഷ സ്വദേശിരാകേഷ് ബെഹ്‌റ ആണ് മരിച്ചത്. ഇയാളെ കൊലപ്പെടുത്തിയ ഒഡീഷ സ്വദേശി ശരത് മാരനെ പൊലീസ് അറസ്റ്റുചെയ്തു. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയില്‍ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഇവിടെ ഒരു പ്ലൈവുഡ് കമ്പനിയിലെ ജോലിക്കാരായിരുന്നു ഇവര്‍. അവധി ദിവസമായതിനാല്‍ ഇന്നലെ ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും ഇതിനിടെ ഉണ്ടായ തര്‍ക്കത്തില്‍ പ്രകോപിതനായ ശരത് മാരന്‍ രാകേഷിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നുവെന്ന് പറയുന്നു. രാകേഷിന്റെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന …