തന്നെ അന്ധനെപോലെയാക്കി മുഖം മറച്ചത് ജനാധിപത്യവിരുദ്ധം; ഡയസിലേക്ക് കയറിയുള്ള പ്രതിഷേധം അങ്ങേയറ്റം ദൗര്‍ഭാഗ്യകരം; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് സ്പീക്കര്‍
തിരുവനന്തപുരം: നിയമസഭയില്‍ നടന്ന നാടകീയ സംഭവങ്ങളില്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയം ഉന്നയിച്ചാണ് ഇന്ന് നിയമസഭ ബഹളമയമായത്. ബഹളത്തെ തുടര്‍ന്ന് രണ്ടുതവണ നിര്‍ത്തിവച്ച നിയമസഭ വീണ്ടും ചേര്‍ന്നപ്പോഴാണ് സ്പീക്കറുടെ വിമര്‍ശനം. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും മുഖം മറച്ചുകൊണ്ടുമുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധമാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ വലിയരീതിയിലുള്ള പ്രതിഷേധമാണ് സഭയ്ക്കകത്ത് പ്രതിപക്ഷം നടത്തിയത്. പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസിനു മുമ്പില്‍ പ്രതിഷേധിച്ചു. ബാനര്‍ താഴ്ത്തിയില്ലെങ്കില്‍ പിടിച്ചുമാറ്റുമെന്ന് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും …