കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ള അവഗണന; നാളെ സംസ്ഥാനത്ത് കരിദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്ത് സിപിഎം

തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തെ പൂര്‍ണമായും അവഗണിച്ചതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്ത് സിപിഎം. നാളെ എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയര്‍ത്തിയും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയും ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനാണ് സിപിഎം ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളം ഇന്ത്യയുടെ ഭൂപടത്തില്‍ പോലുമില്ലെന്ന തരത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളെന്നും, സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളെ കേന്ദ്രം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുവെന്നും സിപിഎം നേതൃത്വം കുറ്റപ്പെടുത്തി.

നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായിയും സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമടക്കമുള്ളവര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

അതേസമയം ബജറ്റിനെതിരെ കോണ്‍ഗ്രസും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കേരളം ഇന്ത്യയില്‍ അല്ലേ എന്നാണ് നേതാക്കളുടെ ചോദ്യം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page