ഹോട്ടലുകളില്‍ നിന്ന് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചു; കുമ്പളയിലെ ഹോട്ടലുകളിലും -ഭക്ഷണ സാധന വിതരണ കേന്ദ്രങ്ങളിലും വ്യാപക റെയ്ഡ്

കുമ്പള: കുമ്പളയിലെ ഹോട്ടലുകളില്‍ നിന്നും മറ്റു ഭക്ഷണവിതരണ സ്ഥാപനങ്ങളില്‍ നിന്നും ആരോഗ്യ വകുപ്പും പഞ്ചായത്തും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പേപ്പര്‍ ഗ്ലാസും പേപ്പര്‍ പ്ലേറ്റുകളും പിടിച്ചെടുത്തു.
ഹോട്ടലുകളിലും മറ്റു ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും പഴകിയ ഭക്ഷണങ്ങളും ആരോഗ്യത്തിനു ഗുണകരമല്ലാത്ത സാധനങ്ങളും വില്‍പ്പന നടത്തുന്നുണ്ടെന്ന പരാതികളെത്തുടര്‍ന്നായിരുന്നു സംയുക്ത പരിശോധന. എന്നാല്‍ ഒരിടത്തും അത്തരം സാധനങ്ങള്‍ കണ്ടെത്തിയില്ല. എന്നാല്‍ മിക്ക സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളായ കവര്‍, പ്ലേറ്റുകള്‍, ഗ്ലാസുകള്‍ എന്നിവ കണ്ടെത്തുകയും അവ പിടിച്ചെടുക്കുകയും ചെയ്തു. വൃത്തി ഹീനമായി ഭക്ഷണ സാധനങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍, പുകവലി നിരോധിത ബോഡുകള്‍ സ്ഥാപിക്കാത്ത സ്ഥാപനങ്ങള്‍, നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പങ്ങള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നു ഫൈന്‍ ഈടാക്കി. 15 കടകള്‍ക്കു ശുചിത്വം പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നു ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അരുണ്‍കുമാര്‍ പറഞ്ഞു. രാധാകൃഷ്ണന്‍, ആദേശ്, ആദിത്യന്‍, സൗമ്യ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Raj

പേപ്പർ കപ്പും പേപ്പർ പ്ലേറ്റും വിൽക്കാൻ പാടില്ലെ

RELATED NEWS
Scroll to top

You cannot copy content of this page