ബെള്ളൂര്‍- എന്മകജെ പഞ്ചായത്ത് അതിര്‍ത്തിയില്‍ പുലിയിറങ്ങി

കാസര്‍കോട്: ബെള്ളൂര്‍- എന്‍മകജെ പഞ്ചായത്തുകളുടെ അതിര്‍ത്തിയായ പാണാജെ, തൂമ്പനടുക്കയില്‍ പുലിയിറങ്ങി. കേരള- കര്‍ണ്ണാടക സംസ്ഥാന അതിര്‍ത്തി കൂടിയാണിത്. പുല്ലരിയാന്‍ പോയ സ്ത്രീയാണ് പുലിയ കണ്ടത്. ഇവര്‍ നിലവിളിച്ചോടിയതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ഓടിയെത്തി. പരിശോധനയില്‍ പുലിയുടെ കാല്‍പാദങ്ങളുടെ അടയാളം മണ്ണില്‍ പതിഞ്ഞ നിലയില്‍ കണ്ടെത്തി. വിവരമറിഞ്ഞ് വനം വകുപ്പ് അധികൃതരും സ്ഥലത്തെത്തി തെരച്ചില്‍ നടത്തി. ഈ പ്രദേശത്ത് മുമ്പും പുലി ഇറങ്ങിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരിയുടെ നില അതീവ ഗുരുതരം; പൊലീസ് എസ്‌കോര്‍ട്ടോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി; പൊലീസിനു നല്‍കിയ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
Scroll to top

You cannot copy content of this page