ഓട്ടോ ഡ്രൈവര്‍ ഓട്ടോയില്‍ അബോധാവസ്ഥയില്‍; ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു

കാസര്‍കോട്: ഓട്ടോയില്‍ അവശ നിലയില്‍ കണ്ട ഓട്ടോ ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ബദിയഡുക്കയിലെ തൊട്ടി ഓട്ടോ ഡ്രൈവറും ബാറഡുക്ക തറവാടംഗവുമായ അരവിന്ദ എന്ന രവി (47) ആണ് മരിച്ചത്. ബദിയഡുക്ക രജിസ്റ്റര്‍ ഓഫീസിനെതിര്‍വശത്തു ക്വാര്‍ട്ടേഴ്‌സിലാണ് താമസം. ഇന്നലെ രാത്രി ബദിയഡുക്കയിലെ ഒരു ഹോട്ടലിനടുത്തു പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയില്‍ സുഹൃത്തുക്കളാണ് രവിയെ അബോധാവസ്ഥയില്‍ കണ്ടത്. അവര്‍ ഉടന്‍ നായന്മാര്‍മൂലയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമായിട്ടില്ല. പരേതനായ രാമയാണ് പിതാവ്. മാതാവ്: കമലാക്ഷി. ഭാര്യ: അശ്വിനി. രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ മകനുണ്ട്. സഹോദരങ്ങള്‍: രാജേന്ദ്രകുമാര്‍ (മെഡിക്കല്‍ റെപ്), ജ്യോതി പ്രകാശ് (ഓട്ടോ ഡ്രൈവര്‍), അനില്‍ കുമാര്‍ (ഡ്രൈവര്‍).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page