ടോള്‍ ബൂത്ത് സമരം: ടോള്‍ ബൂത്തിലേയ്ക്ക് ഇരച്ചു കയറാന്‍ വനിതകളുടെ ശ്രമം; ഗതാഗതം തടസ്സപ്പെട്ടു

കുമ്പള: സമരസമിതിയുടെ നേതൃത്വത്തില്‍ നടന്ന ടോള്‍ബൂത്ത് മാര്‍ച്ചില്‍ പങ്കെടുത്ത വനിതകള്‍ ടോള്‍ബൂത്തിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചത് അല്‍പ്പസമയത്തേക്ക് സംഘര്‍ഷം സൃഷ്ടിച്ചു.


എം എല്‍ എയുടെ നേതൃത്വത്തില്‍ സമരസമിതി ഭാരവാഹികള്‍ നടത്തിയ ഇടപെടലിനെത്തുടര്‍ന്നു സമരക്കാര്‍ റോഡില്‍ കുത്തിയിരുന്നു. ഇതുമൂലം അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. അതിനു ശേഷം റോഡിന്റെ ഒരു വശത്തുകൂടി വാഹനങ്ങള്‍ പോകുന്നതിനു സൗകര്യം ഏര്‍പ്പെടുത്തിയതോടെ വാഹന ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു.
കുമ്പള ബസ്സ്റ്റാന്റ് പരിസരത്തു നിന്നാണ് വനിതകള്‍ ടോള്‍ ബൂത്ത് മാര്‍ച്ച് ആരംഭിച്ചത്. ടോള്‍ ബൂത്തിനടുത്തു വനിതാ പൊലീസിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം തടഞ്ഞെങ്കിലും പൊലീസിനെ തള്ളിമാറ്റി ടോള്‍ബൂത്തിലേക്കു തള്ളിക്കയറാന്‍ ശ്രമിക്കുയായിരുന്നെന്നു പറയുന്നു. ടോള്‍ബൂത്ത് മാര്‍ച്ച് എ കെ എം അഷ്‌റഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page