പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം; പരപ്പയില്‍ യുവാവിനെ ജാക്കിലിവര്‍ കൊണ്ട് അടിച്ചുകൊല്ലാന്‍ ശ്രമം

കാസര്‍കോട്: പരപ്പ, കമ്മാടത്ത് വോളിബോള്‍ കോര്‍ട്ടിനു സമീപത്തു യുവാവിനെ ജാക്കിലിവര്‍ കൊണ്ട് തലക്ക് അടിച്ചു കൊല്ലാന്‍ ശ്രമമെന്നു പരാതി. പരപ്പ, അച്ചുമാടത്ത് ഹൗസില്‍ ഷറഫുദ്ദീ(41)ന്റെ പരാതിയില്‍ പരപ്പയിലെ നിധിന്‍ ജോയിക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് വധശ്രമത്തിനു കേസെടുത്തു.
വെള്ളിയാഴ്ച രാത്രി 11 മണിക്കാണ് കേസിനാസ്പദമായ സംഭവം. വോളിബോള്‍ കോര്‍ട്ടിനു സമീപത്ത് ഷറഫുദ്ദീന്‍ നിര്‍ത്തിയിട്ട വാഹനത്തിനു മുന്നില്‍ നിധിന്‍ ജോയിയുടെ വാഹനം നിര്‍ത്തിയിട്ടിരുന്നു. പ്രസ്തുത വാഹനം മാറ്റാന്‍ പറഞ്ഞ വിരോധത്തില്‍ ജാക്കിലിവര്‍ എടുത്തു അടിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. അടിയേറ്റു നിലത്തു വീണപ്പോള്‍ കല്ലുകൊണ്ട് കുത്തുകയും കല്ല് കാലില്‍ ഇട്ട് പരിക്കേല്‍പ്പിക്കുകയും ചെയ്‌തെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page