ബംഗളൂരു വിമാനത്താവളത്തിൽ38.60 കോടിയുടെ മയക്കുമരുന്ന്പിടികൂടി; ബ്രസീൽ പൗരൻ അറസ്റ്റിൽ

ബംഗളൂരു: ബ്രസീലിലെ സാവോ പോളോയിൽ നിന്ന് എത്തിയ യാത്രക്കാരനെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 38.60 കോടി രൂപയുടെ കൊക്കെയ്ൻ പിടിച്ചെടുത്തു.
വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ ഐഡന്റിറ്റി വെളിപ്പെടുത്താത്ത യാത്രക്കാരനെ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് 7.72 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തതെന്ന് വ്യാഴാഴ്ച ‘ബംഗളൂരു കസ്റ്റംസ് പറഞ്ഞു. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരമാണ് യാത്രക്കാരനെ അറസ്റ്റ് ചെയ്തത്.

കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page