കുമ്പള വെടിക്കെട്ട് ഉത്സവം: ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ കേസ്

കുമ്പള: കുമ്പള വെടിക്കെട്ടു ഉത്സവത്തിന് ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് സദാനന്ദകാമത്ത് കെ, സെക്രട്ടറി സദാനന്ദകാമത്ത് എസ്, മെമ്പര്‍മാരായ ലക്ഷ്മണപ്രഭു, സുധാകര കാമത്ത്, ദയാരാജ് ടി വി എന്നിവര്‍ക്കെതിരെയാണ് കേസ്. കുമ്പളയിലെ ജില്ലാ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്കു കിഴക്കു ഭാഗത്തുള്ള ഒഴിഞ്ഞ പറമ്പില്‍ ശ്രീ കണിപുര ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തില്‍ കൂട്‌ലു കേളുഗുഡ്ഡെ റോഡിലെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ നസീമ ഉദാസീനമായും അവിവേകത്തോടെയും ഉത്സവം കാണാനെത്തിയ പൊതുജനങ്ങള്‍ക്കും മറ്റും അപകടം ഉണ്ടാക്കുന്ന തരത്തില്‍ സ്‌ഫോടകവസ്തുവായ പടക്കങ്ങള്‍ കൊണ്ടു വെടിക്കെട്ടും ഡിസ്‌പ്ലേയും നടത്തിയെന്നാണ് കേസ്. പൊലീസ് സ്വമേധയയാണ് കേസെടുത്തത്. ഗോപാലകൃഷ്ണ ക്ഷേത്രം ഉത്സവഡ്യൂട്ടിക്കിടെ അപകടകരമായ വെടിക്കെട്ടു ഡിസ്‌പ്ലേ കാണുകയായിരുന്നെന്നും ഡ്യൂട്ടിക്കു ശേഷം അര്‍ധരാത്രി സ്റ്റേഷനില്‍ തിരിച്ചെത്തി കേസെടുക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page