കുപ്പി വെള്ളത്തില്‍ അജ്ഞാതമായ കറുത്ത വസ്തു; ഒന്നരലക്ഷം ലിറ്റര്‍ കുപ്പി വെള്ളം കമ്പനി തിരികെ വിളിച്ചു

കെന്റക്കി: വിതരണം ചെയ്ത ശുദ്ധീകരിച്ച കുപ്പി വെള്ളത്തില്‍ അജ്ഞാതമായ കറുത്ത വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ ഒന്നരലക്ഷം ലിറ്റര്‍ കുപ്പി വെള്ളം തിരികെ വിളിച്ച് കമ്പനി. അമേരിക്കയിലെ കെന്റക്കിയിലാണ് സംഭവം. ഇല്ലിനോയിസ്, ഇന്ത്യാന, കെന്റക്കി, ഓഹിയോ, മിഷിഗണ്‍, വിസ്‌കോണ്‍സിന്‍ അടക്കമുള്ള സംസ്ഥാനങ്ങളിലാണ് കുപ്പി വെള്ളം വിതരണം ചെയ്തത്. ഒക്ടോബര്‍ 4 മുതല്‍ വിതരണം ചെയ്ത കുപ്പി വെള്ളമാണ് തിരികെ വിളിച്ചിട്ടുള്ളത്.

മിഷിഗണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ നിര്‍മ്മാതാക്കളായ മെയ്ജര്‍ ഡിസ്റ്റിബ്യൂഷന്‍ ആണ് മലിനമായ കുടിവെള്ളം വിതരണം ചെയ്തത്. കുപ്പിവെള്ളം തിരിച്ചുവിളിച്ച അധികൃതര്‍ സാംപിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് അറിയിച്ചു. കുപ്പികള്‍ക്ക് പുറമേ കന്നാസുകളിലും മെയ്ജര്‍ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. ഉത്പന്നങ്ങള്‍ തിരികെ വിളിക്കുന്നതിന് മൂന്ന് തലങ്ങളാണ് അമേരിക്കയിലുള്ളത്.

ക്ലാസ് 1അനുസരിച്ച് പിന്‍വലിച്ച ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങളും അല്ലെങ്കില്‍ മരണത്തിന് കാരണമാകാനുള്ള ന്യായമായ സാധ്യതയുള്ള ഒരു സാഹചര്യമുള്ളതായാണ് കണക്കാക്കുന്നത്. ക്ലാസ് 2വില്‍ ഉള്‍പ്പെട്ട ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് താല്‍ക്കാലികമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ക്ലാസ് 3ല്‍ ഉള്‍പ്പെട്ട ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് മൂലം ഗുരുതര ആരോഗ്യ തകരാറുകള്‍ നേരിടാനുള്ള സാധ്യത കുറവാണ്. നിലവില്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഇത് ഏത് ക്ലാസ് ഇനത്തിലുള്ള തിരിച്ചുവിളിക്കല്‍ ആണെന്ന് വ്യക്തമാക്കിയിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page