കുംബഡാജെ, ആജിലയിലെ പുഷ്പലത വി ഷെട്ടിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കൊലയാളിക്കായി അന്വേഷണം, കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും

കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുംബഡാജെ മൗവ്വാര്‍, ആജിലയിലെ വീട്ടില്‍ ഒറ്റക്ക് താമസിച്ചിരുന്ന വയോധികയുടെ മരണം കൊലപാതകമാണെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായത്. കഴുത്തു ഞെരുക്കിയും ശ്വാസം മുട്ടിച്ചുമാണ് കൊലനടത്തിയത്.
വ്യാഴാഴ്ച രാവിലെയാണ് വീട്ടില്‍ തനിച്ചു താമസിക്കുന്ന പുഷ്പലത വി ഷെട്ടി (72)യെ മരിച്ച നിലയില്‍ കാണപ്പെട്ടത്.
പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ തന്നെ കൊലപാതകമാണെന്നു സംശയമുണ്ടായിരുന്നു. ബന്ധുക്കള്‍ സംശയം ഉന്നയിച്ചതോടെയാണ് പോസ്റ്റുമോര്‍ട്ടം പരിയാരത്തേക്ക് മാറ്റിയത്. കൊലയാളിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page