പനയാലില്‍ കുലുക്കിക്കുത്ത് ചൂതാട്ടം; കുമ്പള സ്വദേശി ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: പനയാല്‍ മഹാലിംഗേശ്വരം ക്ഷേത്രത്തിന് സമീപത്തെ പൊതുസ്ഥലത്ത് കുലുക്കിക്കുത്ത് ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. വിവിധ സ്ഥലങ്ങളില്‍ താമസക്കാരായ നാലുപേര്‍ അറസ്റ്റില്‍. കളിക്കളത്തില്‍ നിന്ന് 2210 രൂപ പിടികൂടി. വ്യാഴാഴ്ച രാത്രി 11.30 മണിയോടെയാണ് സംഭവം. ക്ഷേത്ര കമാനത്തിനു സമീപത്ത് ചൂതാട്ടം നടക്കുന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബേക്കല്‍ എസ്.ഐ ടി. അഖിലും സംഘവുമാണ് റെയ്ഡ് നടത്തിയത്.

കുമ്പള ബദ് രിയ നഗറിലെ ടി.പി. സിദ്ദിഖ്(34), പെരുമ്പള ദേളിയിലെ അബ്ദുല്‍ നാസര്‍(49), പനയാല്‍ തച്ചങ്ങാട്ടെ സതീശന്‍(37), പൊടിപ്പളം ബാബാസ് ഹൗസിലെ പി. അനില്‍ കുമാര്‍(46) എന്നിവരെ അറസ്റ്റുചെയ്ത് നോട്ടീസ് നല്‍കിയതായി പൊലീസ് അറിയിച്ചു. സ്ഥലത്തുനിന്ന് ചൂതാട്ടത്തിനുപയോഗിച്ച സാമഗ്രികളും കസ്റ്റഡിയിലെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരം, പാവൂരില്‍ മധ്യവയസ്‌കനെ വീട്ടില്‍ നിന്ന് തട്ടി കൊണ്ടുപോയി; റാഞ്ചലിന് പിന്നില്‍ ഒരുകോടി രൂപയുടെ ഇടപാടാണെന്ന സംശയം; പൊലീസ് അന്വേഷണത്തില്‍: തട്ടിക്കൊണ്ടുപോയ ആളെ ഇന്ന് തിരിച്ചെത്തിക്കാമെന്ന് റാഞ്ചികള്‍ ഉറപ്പ് നല്‍കിയതായി സംസാരം

You cannot copy content of this page