പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം കീഴൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ; പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചു
കാസർകോട്: ജില്ലയിൽ പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം ഒരാൾ കൂടി കരുതൽ തടങ്കലിൽ. കളനാട് കീഴുർ സ്വദേശി പി എം ഷാജഹാൻ(31) ആണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി ബി വി വിജയ ഭാരത് റെഡ്‌ഡിയുടെ നിർദ്ദേശപ്രകാരം മേൽപറമ്പ് പൊലീസാണ് പ്രതിയെ പിടികൂടിയത്. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് യുവാവ്. യുവാവിനെതിരെ കർണാടകയിലെ മംഗളൂരു സെൻട്രൽ സ്റ്റേഷനിലും കുമ്പള , വിദ്യാനഗർ, കാസർകോട്, മേൽപറമ്പ്, ബേക്കൽ എന്നീ സ്റ്റേഷനുകളിലായി 10 മയക്കുമരുന്ന് കേസുകളിൽ നിലവിലുണ്ട്. ഇതോടെ ജില്ലയിൽ …