രണ്ടാം നിലയില്‍ ഉറങ്ങിക്കിടന്ന വനിതാ ഡോക്ടറുടെ കഴുത്തില്‍ നിന്ന് മാല കവര്‍ന്ന് കള്ളന്‍; മുകളിലേക്ക് കയറാന്‍ ഏണി എടുത്തത് അടുത്തവീട്ടില്‍ നിന്നും: കള്ളന്റെ ദൃശ്യം സിസിടിവിയില്‍

മലപ്പുറം: രണ്ടാംനിലയില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ കഴുത്തില്‍നിന്ന് സ്വര്‍ണമാല കവര്‍ന്ന കള്ളനെ പൊലീസ് തെരയുന്നു. പള്ളിക്കുന്നിലെ പാറക്കല്‍ അഷ്‌റഫിന്റെ മകള്‍ ഡോ. ഷംനയുടെ മൂന്നരഗ്രാമോളം തൂക്കംവരുന്ന മാലയാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. മാല പൊട്ടിച്ചതറിഞ്ഞ് ഷംന ഉണരുകയും ശബ്ദമുണ്ടാക്കുകയും ചെയ്തെങ്കിലും മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. കടന്നു കളഞ്ഞ കള്ളന്റെ ദൃശ്യം വീട്ടിലെ സിസിടിവിയില്‍ കുടങ്ങിയിട്ടുണ്ട്. സമീപത്തെ വീട്ടില്‍നിന്ന് ഏണി കൊണ്ടുവന്നാണ് വീടിന്റെ രണ്ടാംനിലയിലെത്തിയത്. രണ്ടാം നിലയിലെ പുറത്തേക്കുള്ള വാതില്‍ തുറന്ന് വീട്ടിനുള്ളില്‍ പ്രവേശിക്കുന്നത് സിസിടിവി ദൃശ്യത്തില്‍ കാണാം. രണ്ടാം നിലയിലെ മറ്റു മുറികളിലും കള്ളനെത്തുകയും അലമാരയില്‍ സൂക്ഷിച്ച സാധനങ്ങള്‍ വലിച്ചുവാരിയിടുകയും ചെയ്തിട്ടുണ്ട്. വീട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് പൂക്കോട്ടുംപാടം പൊലീസ് ഉടനെതന്നെ സ്ഥലത്തെത്തി പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ ഒരു മാസത്തിനിടെ കൂറ്റമ്പാറ, വലമ്പുറം ഭാഗങ്ങളില്‍ സമാനമായ രീതിയില്‍ മോഷണശ്രമങ്ങള്‍ നടന്നിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page