കുമ്പള ടോള്‍ പ്ലാസ പ്രവര്‍ത്തനം തിങ്കളാഴ്ച മുതല്‍; ശക്തമായി നേരിടുമെന്ന് ആക്ഷന്‍ കമ്മിറ്റി

കുമ്പള: ദേശീയ പാതയിലെ കുമ്പള ടോള്‍ പ്ലാസ തിങ്കളാഴ്ച പ്രവര്‍ത്തനമാരംഭിക്കാനിരിക്കെ ആക്ഷന്‍ കമ്മിറ്റി രൂക്ഷമായ പ്രക്ഷോഭത്തിനു തയ്യാറെടുപ്പാരംഭിച്ചു. ടോളുമായി ബന്ധപ്പെട്ടു ഹൈക്കോടതിയില്‍ നിലവിലുള്ള കേസു തീര്‍പ്പാവുന്നതിനു മുമ്പു ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്നു ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളുമായ എകെഎം അഷ്‌റഫ് എംഎല്‍എ, വിപി അബ്ദുല്‍ ഖാദര്‍ ഹാജി, അഷ്‌റഫ് കാര്‍ള, അസീസ് കളത്തൂര്‍, വിവിധ പാര്‍ട്ടി ഭാരവാഹികളായ സിഎ സുബൈര്‍, മഞ്ജുനാഥ ആള്‍വ, ലക്ഷ്മണപ്രഭു, ബിഎന്‍ മുഹമ്മദലി, എ.കെ ആരിഫ്, ഹമീദ് കോയിപ്പാടി, അബ്ദുല്‍ ലത്തീഫ് കുമ്പള മുന്നറിയിച്ചു.
ടോള്‍ പ്രവര്‍ത്തനമാരംഭിക്കുന്ന വിവരമറിഞ്ഞുടനെ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പഞ്ചായത്ത് ഓഫീസില്‍ അടിയന്തര യോഗം ചേര്‍ന്ന ശേഷം ടോള്‍ പ്ലാസയിലെത്തി അധികൃതരുമായി വിവരങ്ങള്‍ ചര്‍ച്ച ചെയ്യുകയും പ്രക്ഷോഭ വിവരം അറിയിക്കുകയും ചെയ്തു. പൊതു ജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടായിരിക്കും പ്രക്ഷോഭമെന്നും മുന്നറിയിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page