കുട്ടിക്ക് നേരെ ക്രൂരത: കൊടും തണുപ്പിൽ നാല് വയസ്സുകാരിയെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് പുറത്തുനിർത്തി
പി പി ചെറിയാൻ കാൻസസ്: അമേരിക്കയിലെ കാൻസസിൽ നാല് വയസ്സുകാരിയായ പെൺകുട്ടിയോട് പിതാവും കാമുകിയും കാട്ടിയ ക്രൂരത പുറംലോകത്തെ ഞെട്ടിചു. അബദ്ധത്തിൽ മൂത്രമൊഴിച്ചുവെന്ന കാരണത്താൽ മഞ്ഞുവീഴ്ചയുള്ള കൊടും തണുപ്പിൽ അടിവസ്ത്രം മാത്രം ധരിപ്പിച്ച് കുട്ടിയെ വീടിന് പുറത്തുനിർത്തിയതായാണ് പരാതി. ബ്രൂഡി ബർ (26), കാമുകി ആബി ബ്രാഡ്‌സ്ട്രീറ്റ് (36) എന്നിവർക്കെതിരെ ശിശു പീഡനത്തിനും കുട്ടിയുടെ ജീവൻ അപകടപ്പെടുത്തിയതിനും പോലീസ് കേസെടുത്തു. ഡിസംബർ 7-ന് കുട്ടിയെ അമ്മയുടെ അടുത്ത് തിരിച്ചെ ത്തിച്ചപ്പോഴാണ് ക്രൂരത പുറംലോകമറിഞ്ഞത്. കുട്ടിയുടെ കാലുകൾ ചുവന്നുതടിച്ചിരിക്കുന്നതായും …