കുമ്പള മത്സ്യ വില്‍പ്പന കേന്ദ്രത്തിനരികിലെ ഓവുചാലില്‍ ഭൂതം പോലെ ദുര്‍ഗന്ധപ്പുക: പൊറുതിമുട്ടി നാട്ടുകാര്‍

കുമ്പള: മത്സ്യ മാര്‍ക്കറ്റിനടുത്തെ ഓവുചാലില്‍ നിന്നു കരിംഭൂതം പോലെ ദുര്‍ഗന്ധം ഉയരുന്നു. നാട്ടുകാര്‍ ഇതുമൂലം വിഷമിക്കുന്നു. പുതുതായി നിര്‍മ്മിച്ച മത്സ്യ മാര്‍ക്കറ്റ് തുറന്നു കൊടുക്കാത്തതുമൂലം മത്സ്യ വില്‍പന കേന്ദ്രത്തിനരികിലെ ഓവുചാലുകളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും അവ ചീഞ്ഞ് അഴുക്ക് ദുര്‍ഗന്ധം വമിക്കുന്നതും ദുരിതമേറ്റുകയാണെന്നു നഗരവാസികളും വ്യാപാരികളും അസ്വസ്ഥത പ്രകടിപ്പിക്കുന്നു.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപനമാണ് പൂര്‍ത്തിയായി കിടക്കുന്ന മത്സ്യമാര്‍ക്കറ്റ് തുറന്നു കൊടുക്കുന്നതിന് തടസ്സമായതെന്നു പറയുന്നു. നേരത്തെ ഉണ്ടായിരുന്ന പഴയ മത്സ്യമാര്‍ക്കറ്റ് പൊളിച്ചു നീക്കി ആധുനിക സംവിധാനങ്ങളോടു കൂടിയാണ് പുതിയ മത്സ്യ മാര്‍ക്കറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.
മത്സ്യ വില്‍പ്പന കേന്ദ്രത്തിനരികിലെ ഓവുചാലുകളിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെതിരെ പലപ്രാവശ്യവും പഞ്ചായത്ത് അധികൃതരും, എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാര്‍ഡും, ആരോഗ്യ വിഭാഗവും മത്സ്യ വില്‍പ്പന തൊഴിലാളികള്‍ക്കും സമീപത്തെ വ്യാപരികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്ന കുമ്പള ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേനയെ മത്സ്യ വില്‍പ്പന തൊഴിലാളികളും മറ്റും ഉപയോഗപ്പെടുത്തുന്നില്ലെന്ന ആക്ഷേപവുമുണ്ട്. നേരത്തെ മത്സ്യ മാര്‍ക്കറ്റിനരികിലെ പോസ്റ്റോഫീസ് സ്ഥലത്ത് വ്യാപകമായി മാലിന്യങ്ങള്‍ വലിച്ചെറിയുമായിരുന്നു. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിപ്പിക്കുന്ന കുമ്പള പോസ്റ്റ് ഓഫീസിന് അവിടെ സ്വന്തം കെട്ടിടം പണി തുടങ്ങിയതോടെ മാലിന്യങ്ങള്‍ ഓവു ചാലിലേക്ക് തള്ളുന്ന അവസ്ഥയായി. ഇത് മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകുന്നതിന് തടസ്സമാവുകയും വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറുന്ന അവസ്ഥയും ഉണ്ടാക്കുന്നുണ്ട്. മത്സ്യ മാര്‍ക്കറ്റ് മത്സ്യ വില്‍പ്പനക്കു തുറന്നുകൊടുക്കാന്‍ ഭരണസമിതി നടപടി സ്വീകരിക്കണമെന്നു നാട്ടുകാരും വ്യാപാരികളും മത്സ്യ തൊഴിലാളികളും ആവശ്യപ്പെടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page