പാലക്കുന്ന് ഭഗവതി ക്ഷേത്ര ധനുമാസ കലം കനിപ്പ് നിവേദ്യത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

കാസര്‍കോട്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ ധനുമാസ കലം കനിപ്പ് നിവേദ്യത്തിനു ഭക്തിനിര്‍ഭരമായ തുടക്കം. മകരമാസം നടക്കുന്ന കലംകനിപ്പ് മഹാനിവേദ്യത്തിന് മുന്നോടിയായിട്ടാണ് ചൊവ്വാഴ്ച ചെറിയ കലം കനിപ്പ് നടക്കുന്നത്.
രാവിലെ പത്തിന് പണ്ടാരക്കലം ക്ഷേത്രത്തില്‍ സമര്‍പ്പിച്ചതോടെയാണ് നിവേദ്യ സമര്‍പ്പണത്തിനു തുടക്കമായത്. സന്ധ്യയ്ക്ക് കലശം ആടിയ ശേഷം കലങ്ങള്‍ ഏറ്റുവാങ്ങി സ്ത്രീകള്‍ വീടുകളിലേക്ക് മടങ്ങുന്നതോടെ ചെറിയ കലം കനിപ്പ് ഉത്സവത്തിനു സമാപനമാകും.
ഫെബ്രുവരി ആറിനാണ് പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ വലിയ കലംകനിപ്പ് മഹാനിവേദ്യം നടക്കുക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page