കാസര്‍കോട്: സംസ്ഥാന വ്യവസായവകുപ്പിന്റേയും കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയത്തിന്റേയും സഹകരണത്തോടെയുള്ള വ്യവസായ പ്രദര്‍ശനവും വ്യവസായി സംഗമവും 16,17,18 തീയതികളില്‍ കൊച്ചി അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.
സംഗമം 18 ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് പ്രസംഗിക്കും. എക്‌സ്‌പോ പ്രദര്‍ശനം 16 ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. 18 ന് നടക്കുന്ന സമാപന സമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. എക്‌സിബിഷനില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 600 ഓളം വ്യവസായ സ്ഥാപനങ്ങളുടെ വ്യാവസായിക യന്ത്രോപകരണങ്ങളും പ്രദര്‍ശിപ്പിക്കും.
വിവിധതരം റോബോട്ടുകള്‍, സെമിനാറുകള്‍, എ.ഐ അനുബന്ധ മിഷനറികള്‍ എന്നിവയ്‌ക്കൊപ്പം നിര്‍മാണം, ഓട്ടോ മൊബൈല്‍, ഉല്‍പാദനം, ഹോസ്പിറ്റാലിറ്റി, കാര്‍ഷികം തുടങ്ങിയ മേഖലകളില്‍ ഉപയോഗിക്കാവുന്ന മെഷിനറികളുടെ പ്രദര്‍ശനവും ഉണ്ടാകുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.







