സ്കൂൾ കലോത്സവം : ഇരിയണ്ണിയുടെ നാടകം സംസ്ഥാനതല മത്സരത്തിലേക്ക്‌

കാസര്‍കോട്: ഇരിയണ്ണി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിന്റെ നാടകം ‘അരണ’ പാച്ചില്‍ തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും. തുടര്‍ച്ചയായി നാലാം തവണയാണ് ഇരിയണ്ണി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിന്റെ ഹൈസ്‌കൂള്‍ വിഭാഗം കുട്ടികളുടെ നാടകം സംസ്ഥാന തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഇന്നലെ സമാപിച്ച ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍
ഈ നാടകം സംസ്ഥാനതല മത്സരത്തിന് അര്‍ഹത നേടി.സമൂഹത്തിലെ അന്ധവിശ്വാസത്തേയും തെറ്റിദ്ധാരണകളേയും നര്‍മ്മത്തിന്റെ അകമ്പടിയോടെ പൊളിച്ചടുക്കിയ നാടകം കാണികളുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അരണ കടിച്ചാല്‍ ഉടനെ മരണം എന്ന പഴഞ്ചൊല്ലാണ് നാടകത്തിന്റെ കഥാതന്തു. മുരുകേശന്‍ എന്നയാളെ അരണ കടിക്കുകയും കടിയേറ്റ ആള്‍ മരിക്കുകയും ചെയ്യുന്നതോടെയാണ് നാടകത്തിന്റെ തുടക്കം. പിന്നീട് മുരുകേശന്റെ അനുജനും നാട്ടിലെ പ്രധാന ഗുണ്ടയുമായ ശക്തിവേല്‍ അരണയെ പിടിക്കാന്‍ കാട്ടിലേക്ക് പോകുന്നു. തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ് നാടകത്തിന്റെ പ്രമേയം. കെ എം അനാമിക, കെ ജി വര്‍ഷ, പി അമര്‍നാഥ്, ആര്‍ അഭിനവ് കൃഷ്ണ, ടി അഭിനവ്, കെ അതുല്‍ കൃഷ്ണ, ടി അഭിനന്ദ്, ടി ഋഷികേശ് മാധവ്, ബി എം ദീപക് പ്രദീപ്, എം എസ് കാര്‍ത്തിക് എന്നിവരാണ് അഭിനേതാക്കള്‍. സായൂജ് രചന നിര്‍വ്വഹിച്ചു. മനുപ്രീത്, സായൂജ്, അഭിനവ് എന്നിവരാണ് സംവിധാനം നിര്‍വഹിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page