ബേക്കലിൽ വേടന്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; കുട്ടികള്‍ ഉള്‍പ്പെടെ 15ഓളം പേര്‍ ആശുപത്രിയിൽ, ട്രെയിൻ തട്ടി യുവാവ് മരിച്ചു

കാസര്‍കോട്: ബേക്കലിൽ റാപ്പര്‍ വേടന്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും. ട്രെയിൻ തട്ടിയ ആൾ മരിച്ചു. തിക്കിലും തിരക്കിലുംപെട്ട് കുഴഞ്ഞുവീണ കുട്ടികൾ ഉള്‍പ്പടെ 15ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊയിനാച്ചി സ്വദേശി ശിവാനന്ദ(19) ആണ് മരിച്ചത്. തിരക്കിനിടെ റെയിൽപാളത്തിലേക്ക് പോയ ഇയാളെ ട്രെയിൻ ഇടിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി 9. 30 മണിയോടെ കാസര്‍കോട് ബേക്കല്‍ ബീച്ച് ഫെസ്റ്റിനിടെയാണ് സംഭവം. ബേക്കല്‍ പാര്‍ക്കിനോട് ചേര്‍ന്നുള്ള സ്ഥലത്തായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പാർക്കിനോട് ചേർന്നാണ് റെയിൽവേ പാളവും സ്ഥിതി ചെയ്യുന്നത്. നിശ്ചയിച്ചതില്‍ നിന്നും ഏറെ വൈകിയായിരുന്നു വേടന്‍ പരിപാടിക്ക് എത്തിയത്. ഇതിനികം നൂറുകണക്കിന് പേർ പരിപാടി കാണുന്നതിനായി സ്ഥലത്ത് എത്തിയിരുന്നു. വേടന്റെ പരിപാടി ആരംഭിച്ച ഉടൻ തിക്കുംതിരക്കും ഉണ്ടാവുകയായിരുന്നു. ആദ്യം കുട്ടികള്‍ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് മുതിര്‍ന്ന ആളുകള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തൊട്ടുപിന്നാലെ പലരും കുഴഞ്ഞുവീഴുകയായിരുന്നു. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരക്കിൽ പെട്ട നിരവധി ആളുകൾ പലവഴിക്ക് ഓടി. പാളം മുറിച്ച് കടക്കുമ്പോഴാണ് ശിവാനന്ദയെ ട്രെയിൻ ഇടിച്ചത്. മറ്റൊരാളെയും ട്രെയിനിടിച്ചതായും വിവരമുണ്ട്. പ്രതീക്ഷിച്ചതിലും വലിയ ജനക്കൂട്ടമാണ് ബേക്കലിൽ ഒഴുകിയെത്തിയത്. സംഭവത്തെ തുടർന്ന് ഇന്നത്തെ പരിപാടി നിർത്തിവച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page