കുട്ടിയുടെ മോർഫ് ചെയ്ത നഗ്നചിത്രം സ്നാപ്പ് ചാറ്റ് വഴി പ്രചരിപ്പിച്ചു; പ്രതിയെ കർണാടകയിൽ നിന്നും പിടികൂടി സൈബർ പൊലീസ്

കാസർകോട് : പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മോർഫ് ചെയ്ത നഗ്നചിത്രം സ്നാപ്പ് ചാറ്റ് വഴി പ്രചരിപ്പിച്ച പ്രതിയെ കാസർകോട് സൈബർ പൊലീസ് സമർത്ഥമായി കർണാടകയിൽ നിന്നും പിടികൂടി. കർണാടക ബൽത്തങ്ങാടി, ഉജ്ജിറെ സ്വദേശി മുഹമ്മദ് മഹ്റൂഫ് (21) ആണ് പിടിയിലായത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. ജില്ലാ പൊലീസ് ചീഫിന്റെ നിർദ്ദേശത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി കെ ജിജിഷിന്റെ മേൽനോട്ടത്തിൽ എസ്ഐ പ്രേമരാജൻ, പ്രശാന്ത്, സിപിഒ മാരായ ഹരിപ്രസാദ്, …

ഹൃദയാഘാതം മൂലം ഷാർജയിൽ മലയാളി വിദ്യാർത്ഥിനി മരിച്ചു

ഷാർജ: ഹൃദയാഘാതം മൂലം ഷാർജയിൽ മലയാളി വിദ്യാർത്ഥിനി മരിച്ചു. കണ്ണൂർ പാപ്പിനിശേരി സ്വദേശിനി ആയിഷ മറിയം (17) ആണ് മരിച്ചത്. ദേഹസ്വാസ്ഥ്യം തോന്നിയ ഉടൻ ഷാർജയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. യാബ് ലീഗൽ സർവീസ് സിഇഒ സലാം പാപ്പിനിശേരിയുടെ നേതൃത്വത്തിൽ നിയമ നടപടികൾ പുരോഗമിക്കുന്നു. ഷാർജ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി ആയ ആയിഷ പ്ലസ് വണിന് പഠിക്കുകയായിരുന്നു. …

കാസര്‍കോട് പിടിക്കാന്‍ ഇത്തവണ ഗോദയിലേയ്ക്ക് ആര് ; ലീഗിന് ഇറക്കുമതി സ്ഥാനാര്‍ത്ഥിയോ? റിബലുകളാകാനും തയ്യാറെടുപ്പ്

കാസര്‍കോട്: സംസ്ഥാനത്ത് ഒരിക്കലും പരാജയത്തിന്റെ കയ്പ് അറിയില്ലെന്നു യു ഡി എഫും മുസ്ലീംലീഗും വിശ്വസിക്കുന്ന നിയമസഭാ മണ്ഡലമാണ് കാസര്‍കോട്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ യു ഡി എഫ് ഉണ്ടാക്കിയ മുന്നേറ്റവും മണ്ഡലത്തില്‍ ഇന്നേവരെ പരാജയം അറിയേണ്ടിവന്നിട്ടില്ല എന്നതുമാണ് ലീഗിന്റെ ആത്മവിശ്വാസത്തിനു കരുത്തു പകരുന്നത്.ടി എ ഇബ്രാഹിമും സി ടി അഹമ്മദലിയും വിജയത്തേരിലേറി വിരാജിച്ച കാസര്‍കോട് മണ്ഡലത്തില്‍ പതിനഞ്ചു വര്‍ഷമായി എന്‍ എ നെല്ലിക്കുന്നാണ് എം എല്‍ എ. ഐ എന്‍ എല്‍ നേതാവായിരിക്കെയും നെല്ലിക്കുന്ന് …

രാഹുകാലം: ഓഫിസില്‍ കയറാന്‍ 45 മിനിറ്റ് കാത്തിരുന്നു; സംഭവം പെരുമ്പാവൂര്‍ നഗരസഭയില്‍

കൊച്ചി: പെരുമ്പാവൂര്‍ നഗരസഭയിലെ ചെയര്‍പഴ്‌സനായി സത്യപ്രതിജ്ഞ ചെയ്ത കോണ്‍ഗ്രസ് അംഗം കെ.എന്‍.സംഗീത ഓഫിസിനുള്ളില്‍ കയറുന്നതിന് രാഹുകാലം കഴിയുന്നത് കാത്ത് 45 മിനിറ്റ് ഓഫിസിന് പുറത്തിരുന്നു. രാഹുകാലത്ത് നല്ല കാര്യങ്ങള്‍ ആരംഭിച്ചുകൂടെന്ന നിലപാടനുസരിച്ചായിരുന്നു ഇതെന്ന് പറയുന്നു. രാവിലെ 11.15 ന് സത്യപ്രതിജ്ഞ കഴിഞ്ഞിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സംഗീതയെ ഓഫിസിലേക്ക് സ്വാഗതം ചെയ്‌തെങ്കിലും 12 മണി വരെ രാഹുകാലമാണെന്നും അതിനുശേഷം ഓഫിസ് ചുമതല ഏറ്റെടുക്കാമെന്നും സംഗീത അറിയിച്ചു. തുടര്‍ന്ന് 12 മണിവരെ ഉദ്യോഗസ്ഥരും കാത്തിരുന്നു. പുതിയ ചെയര്‍പഴ്‌സന്‍ ഔദ്യോഗിക കസേരയില്‍ …

ഓടിക്കൊണ്ടിരിക്കെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു; ഡോക്ടറും സഹോദരങ്ങളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട കാര്‍ യാത്രക്കാര്‍ അത്ഭതകരമായി രക്ഷപ്പെട്ടു . തിരുവനന്തപുരം ആക്കുളത്താണ് സംഭവം. കാറിലുണ്ടായിരുന്ന ശ്രീകാര്യം സ്വദേശിയായ ഡോക്ടര്‍ മിലിന്ദും രണ്ട് സഹോദരങ്ങളുമാണ് അത്ഭതകരമായി രക്ഷപ്പെട്ടത്. ആക്കുളത്തു നിന്നും കുളത്തൂര്‍ ഭാഗത്തേക്ക് എംസാന്‍ഡുമായി പോയ ടിപ്പര്‍ ലോറിയാണ് ടയര്‍പൊട്ടി നിയന്ത്രണം വിട്ട് മറിഞ്ഞത്. പിന്‍ഭാഗത്തെ ടയര്‍ പൊട്ടിയതോടെ നിയന്ത്രണം വിട്ട ലോറി വലത്തേക്ക് കയറി കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. ലോറിയില്‍ ഉണ്ടായിരുന്ന മണല്‍ കാറിന് മുകളിലേക്ക് …

വേദനകള്‍ക്കിടയില്‍ സൗഹൃദത്തിന്റെ കുളിര്‍മഴ; നാഫിയയ്ക്ക് കൂട്ടായി കുട്ടിപ്പോലീസിന്റെയും ഹൊസ്ദുര്‍ഗ് ജനമൈത്രി പോലീസിന്റെയും സ്‌നേഹസ്പര്‍ശം

കാഞ്ഞങ്ങാട്: ഒരു വര്‍ഷത്തിലധികമായി ക്ലാസ് മുറിയുടെ ആരവങ്ങളില്‍ നിന്നും കൂട്ടുകാരുടെ ചിരികളില്‍ നിന്നും അകന്ന്, വേദനയുടെ ലോകത്ത് ഒറ്റപ്പെട്ടുപോയ ഫാത്തിമത്ത് നാഫിയയ്ക്ക് ആശ്വാസത്തിന്റെ തണലുമായി പ്രിയപ്പെട്ട കൂട്ടുകാരെത്തി. ഹൊസ്ദുര്‍ഗ് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ പത്താം ക്ലാസ്സുകാരിയായ നാഫിയയുടെ ഒഴിഞ്ഞ വളപ്പിലെ വസതിയിലേക്ക് സ്‌നേഹത്തിന്റെ കൈത്താങ്ങുമായി എത്തിയത്. അപകടത്തില്‍ പരിക്കേറ്റ് ഒരു വര്‍ഷമായി ചികിത്സയില്‍ കഴിയുന്ന നാഫിയയ്ക്ക്, കാക്കി കുപ്പായമിട്ട തന്റെ കൂട്ടുകാരുടെ വരവ് അപ്രതീക്ഷിതവും അതിലേറെ ആനന്ദകരവുമായിരുന്നു. വെറുംകൈയോടെയല്ല, …

കാഞ്ഞങ്ങാട് നഗരസഭ സീനിയർ ബിൽ കളക്ടർ ആവിക്കരയിലെ കെ.വി. രാമകൃഷ്ണൻ അന്തരിച്ചു

കാഞ്ഞങ്ങാട്: നഗരസഭയിൽ സീനിയർ ബിൽ കളക്ടറായിരുന്ന ആവിക്കരയിലെ കെ.വി. രാമകൃഷ്ണൻ (90) അന്തരിച്ചു. പയ്യന്നൂർ എരമം സ്വദേശിയാണ്. പയ്യന്നൂർ, എരമം-കുറ്റൂർ പഞ്ചായത്തുകളിലും ജോലി ചെയ്തിട്ടുണ്ട്. സിപിഎംപ്രവർത്തകനായിരുന്നു. ഭാര്യ: സി.വി. ജാനകി. മക്കൾ: സി.വി. ലത, സി.വി. ലേഖ, സി.വി. രാജേഷ്. മരുമക്കൾ: ശശിധരൻ (പെരുമ്പടവ്), മധുസൂദനൻ (ചെറുപുഴ). സഹോദരങ്ങൾ: കെ.വി.കല്യാണി (എരമം), കെ.വി.ലക്ഷ്മി (മഹിളാ അസോ. ജില്ലാ കമ്മിറ്റി അംഗം), പരേതയായ കെ.വി.നാരായണി (മാത്തിൽ).

വിമാനയാത്രയ്ക്ക് ‘റിയൽ ഐഡി’ നിർബന്ധം; ഇല്ലാത്തവർക്ക് ഫെബ്രുവരി 1 മുതൽ പിഴ : അറ്റോർണി ലാൽ വര്‍ഗീസ്‌

വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ വിമാനയാത്ര നടത്തുന്നവർക്ക് പുതിയ തിരിച്ചറിയൽ നിയമങ്ങളുമായി ഗതാഗത സുരക്ഷാ ഏജൻസിയായ ടി എസ്‌ എ .2026 ഫെബ്രുവരി 1 മുതൽ ഈ മാറ്റം നിലവിൽ വറം .ഇത്‌ യാത്രക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതയും സമയനഷ്ടവും ഉണ്ടാക്കിയേക്കാം.റിയൽ ഐഡിയോ മറ്റ് അംഗീകൃത രേഖകളോ ഇല്ലാത്ത യാത്രക്കാർ വിമാനത്താവളത്തിൽ തിരിച്ചറിയൽ പരിശോധനയ്ക്കായി 45 ഡോളർ ഫീസ് നൽകേണ്ടി വരും. ഐഡി ഇല്ലാത്തവർക്ക് യാത്ര തുടരണമെങ്കിൽ ‘ടി എസ് എ കൺഫേംഡ് എന്ന പ്രത്യേക …

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുന്‍സിപ്പല്‍ ചെയര്‍ പേഴ്സണ്‍; 21 കാരിയായ ദിയ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കോട്ടയം: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുന്‍സിപ്പല്‍ ചെയര്‍ പേഴ്സണായി പാലാ നഗരസഭയില്‍ 21 കാരിയായ ദിയ ബിനു പുളിക്കക്കണ്ടം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യുഡിഎഫ് പിന്തുണയോടെയാണ് സ്വതന്ത്ര അംഗം ദിയ ബിനു പുളിക്കക്കണ്ടം ചെയര്‍ പേഴ്സണായത്. പാല എംഎല്‍എ മാണി സി കാപ്പന്‍ അടക്കം പ്രമുഖ യുഡിഎഫ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ദിയ ഒത്തിരി സന്തോഷം തോന്നുന്നുവെന്നും ജനങ്ങള്‍ നല്‍കിയ വിധിയാണ് ഇതെന്നും അവര്‍ ആഗ്രഹിച്ചതുപോലെ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്നും പറഞ്ഞു. …

കാസര്‍കോട് റയില്‍വേ സ്‌റ്റേഷനില്‍ ട്രയിനിറങ്ങി പാളം മുറിച്ചു കടക്കുകയായിരുന്നയാള്‍ അതുവഴി വന്ന ട്രയിനിടിച്ചു മരിച്ചു; വേര്‍പെട്ട് ട്രെയിനില്‍ കുടുങ്ങിയ മരിച്ചയാളുടെ കാല്‍ കുമ്പള സ്റ്റേഷനില്‍ ട്രയിന്‍ നിറുത്തിച്ച് കണ്ടെത്തി

കാസര്‍കോട്: ട്രയിനിറങ്ങി എളുപ്പത്തില്‍ പ്ലാറ്റ്‌ഫോമില്‍ കയറുന്നതിനു പാളം മുറിച്ചു കടക്കുകയായിരുന്ന യുവാവ് ആ പാളത്തിലൂടെ വന്ന ഗുഡ്‌സ് ട്രയിന്‍ ഇടിച്ചുമരിച്ചു. വെളളിയാഴ്ച ഉച്ചക്കു കാസര്‍കോട് റയില്‍വെ സ്‌റ്റേഷനിലാണ് ദാരുണ സംഭവം. അപകടത്തിനു ശേഷം ഓടിച്ചു പോയ ഗുഡ്‌സ് ട്രയിന്‍ കുമ്പള സ്റ്റേഷനില്‍ നിറുത്തിച്ചു നടത്തിയ പരിശോധനയിലാണ് ട്രയിനടിയില്‍ കുടുങ്ങിയ മരിച്ച ആളിന്റെ കാല്‍ കണ്ടെത്തിയത്. തല പൂര്‍ണ്ണമായി തകര്‍ന്നിരുന്നെന്നു പറയുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെത്തിച്ചു.മൃതദേഹത്തില്‍ ഉണ്ടായിരുന്ന ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നു ലഭിച്ച ആധാറില്‍ മരിച്ചയാള്‍ കര്‍ണ്ണാടക …

രോഗാവസ്ഥയില്‍ കുടുംബവും ആരാധകരും പിന്തുണച്ചു; അവരുടെ കണ്ണുകളില്‍ കണ്ടത് യഥാര്‍ത്ഥ സ്‌നേഹം; അര്‍ബുദം സ്ഥിരീകരിച്ച നാളുകളെക്കുറിച്ച് കന്നഡ നടന്‍ ശിവരാജ്കുമാര്‍

ബെംഗ്ലൂര്‍: അര്‍ബുദം സ്ഥിരീകരിച്ചപ്പോള്‍ കടന്നുപോയ നാളുകളെക്കുറിച്ച് തുറന്നുപറഞ്ഞ് കന്നഡ നടന്‍ ശിവരാജ്കുമാര്‍. 45 എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു തമിഴ് മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാര്‍ത്ഥ സ്‌നേഹം അനുഭവിച്ച ദിവസങ്ങളായിരുന്നു കടന്നുപോയതെന്നും രോഗാവസ്ഥയില്‍ കുടുംബവും ആരാധകരും പിന്തുണച്ചുവെന്നും ശിവരാജ്കുമാര്‍ പറഞ്ഞു. ആരാധകരില്‍ പലരും തന്റെ നേര്‍ക്ക് സങ്കടം അടക്കിപ്പിടിച്ച് നോക്കുകയായിരുന്നു. പക്ഷേ അവരുടെ കണ്ണുകളില്‍ എന്തായിരുന്നെന്ന് മനസിലാവും. ആരാധകരുടെ ശിവണ്ണാ എന്നുള്ള വിളിയും പോസിറ്റീവ് സമീപനവും പണത്തിന് വേണ്ടിയായിരുന്നില്ല. എല്ലാം സ്‌നേഹത്തിനുവേണ്ടി മാത്രമായിരുന്നു. ഇതിലുപരി ജീവിതത്തില്‍ …

എം എല്‍ എ ഹിറ്റ്‌ലര്‍ കളിക്കുന്നെന്ന് ആരോപണം: മീഞ്ച പഞ്ചായത്തില്‍ മുസ്ലീംലീഗില്‍ കൂട്ടരാജി; ചിഗുരപ്പാദയില്‍ നിന്ന് 24 ലീഗ് നേതാക്കളും പ്രവര്‍ത്തകരും രാജിവച്ചു

കാസര്‍കോട്: മുസ്ലിം ലീഗ്‌ ജില്ലാ നേതൃത്വത്തെ എം എല്‍ എ മറികടക്കുന്നുവെന്നു മീഞ്ച പഞ്ചായത്തില്‍ ആക്ഷേപം ഉയരുന്നു. ഇതില്‍ പ്രതിഷേധിച്ചു പഞ്ചായത്തിലെ ചിഗുരപ്പാദ വാര്‍ഡില്‍ നിന്നു ലീഗ് ഭാരവാഹികളും പ്രവര്‍ത്തകരുമുള്‍പ്പെടെ 24 പേര്‍ ലീഗ് മണ്ഡലം പ്രസിഡന്റിനു രാജിക്കത്തു കൊടുത്തു. ഇവര്‍ക്കു പുറമെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു നൂറില്‍പ്പരം പ്രവര്‍ത്തകരും രാജിവച്ചതായി സംസാരമുണ്ട്.ശനിയാഴ്ച പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പു ഇപ്പോഴത്തെ സാഹചര്യത്തില്‍ നടത്താനാണ് നേതൃ നിലപാടെങ്കില്‍ പഞ്ചായത്തില്‍ ഇപ്പോള്‍ പ്രതിപക്ഷ സ്ഥാനത്തുള്ള ബി ജെ പി ഭരണകക്ഷിയായിക്കൂടെന്നില്ലെന്നും …

സത്യപ്രതിജ്ഞാ ചടങ്ങ് അവസാനിക്കും മുന്‍പേ ആര്‍ ശ്രീലേഖയുടെ തിരക്കിട്ട മടക്കം; പ്രവര്‍ത്തകര്‍ക്കിടയിലും രാഷ്ട്രീയ വൃത്തങ്ങളിലും അമ്പരപ്പ്

തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു കോര്‍പ്പറേഷന്‍ ഭരണം ബിജെപി പിടിച്ചെടുക്കുന്നത്. അതുകൊണ്ടുതന്നെ നേതാക്കളും പ്രവര്‍ത്തകരുമെല്ലാം വളരെ ആവേശത്തിലായിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ മുഖമായിരുന്ന ആര്‍ ശ്രീലേഖ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ ഹാള്‍ വിട്ടിറങ്ങിയത് പ്രവര്‍ത്തകര്‍ക്കിടയിലും രാഷ്ട്രീയ വൃത്തങ്ങളിലും അമ്പരപ്പുണ്ടാക്കി. അണികളുടെ പടക്കം പൊട്ടിക്കലിനോ മധുരവിതരണത്തിനോ കാത്തുനില്‍ക്കാതെയായിരുന്നു ശ്രീലേഖ വേദി വിട്ടത്. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയോട് സംസാരിച്ച ശേഷം, പുറത്തേക്കിറങ്ങിയ ശ്രീലേഖ സ്വന്തം കാറിലായിരുന്നു തിരികെ പോയത്. തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെട്ട …

മുന്‍ ഭാര്യമാരെ വിവാഹമോചനം ചെയ്യാതെ മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്ന് വിവാഹം; യുവാവ് അറസ്റ്റില്‍

പാട്‌ന: മുന്‍ ഭാര്യമാരെ വിവാഹമോചനം ചെയ്യാതെ മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്ന് സ്ത്രീകളെ വിവാഹം കഴിച്ച യുവാവ് അറസ്റ്റില്‍. ബീഹാറിലെ ഗോപാല്‍ഗഞ്ചില്‍ നിന്നുള്ള പിന്റു ബണ്‍വാളാണ് അറസ്റ്റിലായത്. ആദ്യ ഭാര്യയും രണ്ടാം ഭാര്യയും നല്‍കിയ പരാതിയില്‍ ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. സാമ്പത്തിക നേട്ടത്തിനായി ബണ്‍വാള്‍ സ്ത്രീകളെ വിവാഹം കഴിക്കുകയും പീഡനത്തിന് വിധേയമാക്കിയ ശേഷം ഉപേക്ഷിക്കുകയും ചെയ്തുവെന്നാണ് മുന്‍ഭാര്യമാരുടെ ആരോപണം. എന്നാല്‍ ആരോപണങ്ങളെല്ലാം നിഷേധിച്ച പിന്റു ബണ്‍വാള്‍ മൂന്ന് സ്ത്രീകളെ വിവാഹം …

എട്ടുവയസ്സുകാരനെ പത്തുവയസ്സുള്ള രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു; മേല്‍പ്പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് രേഖകള്‍ കൈമാറി

കാസര്‍കോട്: എട്ടുവയസ്സുള്ള ആണ്‍കുട്ടിയെ പത്തു വയസ്സുള്ള രണ്ടു ആണ്‍കുട്ടികള്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുട്ടിയാണ് പരാതിക്കാരന്‍. മൂന്നാംക്ലാസില്‍ പഠിക്കുന്ന തന്നെ അഞ്ചാംക്ലാസില്‍ പഠിക്കുന്ന രണ്ടുപേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചതെന്നു പരാതിയില്‍ പറഞ്ഞു. തെക്കേമലബാറിലെ ഒരു സ്ഥാപനത്തില്‍ താമസിച്ചു പഠിക്കുന്ന കുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്. കുട്ടി വീട്ടില്‍ എത്തിയ സമയത്താണ് ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കി.പോക്‌സോ പ്രകാരം കേസെടുത്ത പൊലീസ് കേസ് രേഖകള്‍ സംഭവം നടന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിലേയ്ക്ക് …

മുഹ്‌സീനയെ കാണാതായി; കരിന്തളം സ്വദേശിക്കൊപ്പം പോയതായി സംശയം, നീലേശ്വരം പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: നീലേശ്വരം, തൈക്കടപ്പുറത്തു നിന്നു 19കാരിയെ കാണാതായതായി പരാതി. മുഹ്‌സീനയെന്ന യുവതിയെയാണ് കാണാതായത്. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കരിന്തളം സ്വദേശിയായ ഒരു യുവാവിനൊപ്പം പോയതായി സംശയിക്കുന്നുവെന്നു പരാതിയില്‍ പറഞ്ഞു. എന്നാല്‍ ഇതു സംബന്ധിച്ച് സ്ഥിരീകരണം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

തിരുവനന്തപുരം മേയര്‍ക്ക് മുഖ്യമന്ത്രിയുടെ ആശംസ

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ വി വി രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസ അറിയിച്ചു. മേയര്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനു മുന്നെ ഫോണ്‍ ചെയ്താണ് മുഖ്യമന്ത്രി ആശംസകള്‍ അറിയിച്ചത്.തിരുവന്തപുരം മേയര്‍ സ്ഥാനത്തേയ്ക്ക് മുന്‍ ഡി ജി പി ആര്‍ ശ്രീലേഖയുടെ പേരാണ് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ രാജേഷിന്റെ രാഷ്ട്രീയ പരിചയം പരിഗണിച്ചാണ് മേയര്‍ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തത്. കൊടുങ്ങാനൂര്‍ വാര്‍ഡില്‍ നിന്നാണ് രാജേഷ് കോര്‍പറേഷന്‍ അംഗമായത്.

തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി വി.വി.രാജേഷിനെ തെരഞ്ഞെടുത്തു; സ്വതന്ത്രന്റെ വോട്ടും ബിജെപിക്ക് , കോൺഗ്രസിന്റെ രണ്ടു വോട്ടുകൾ അസാധുവായി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി ബിജെപിയിലെ വി.വി.രാജേഷിനെ തെരഞ്ഞെടുത്തു. രാജേഷിന് 51 വോട്ടാണ് ലഭിച്ചത്. സ്വതന്ത്രനായി ജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് വോട്ട് ചെയ്തതോടെ രാജേഷിന് 51 വോട്ടു ലഭിച്ചു. കോണ്‍ഗ്രസിന്റെ രണ്ട് വോട്ടുകള്‍ ഒപ്പിട്ടതിലെ പിഴവിനെ തുടര്‍ന്ന് അസാധുവായി. കെ ആര്‍ ക്ലീറ്റസ് (നന്തന്‍കോട്), എസ്. ലതിക (വെങ്ങാനൂര്‍ ) എന്നിവരുടെ വോട്ടുകളാണ് അസാധുവായത്. കോണ്‍ഗ്രസ് വിമതനായി പൗണ്ട് കടവില്‍ മത്സരിച്ചു വിജയിച്ച സുധീഷ് കുമാര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. വോട്ടെടുപ്പിന് തൊട്ടു മുന്‍പായി, ബിജെപി കൗണ്‍സിലര്‍മാര്‍ …