രണ്ടു ദിവസം മുമ്പ് ബാപ്പ ബൈക്ക് അപകടത്തില്‍ മരിച്ചു; മൂന്നാംനാള്‍ മകനും രണ്ടു സുഹൃത്തുക്കളും ബൈക്കില്‍ ബൊളോറ ജീപ്പ് ഇടിച്ചു മരിച്ചു

മംഗ്‌ളൂരു: രണ്ടു ദിവസം മുമ്പ് ഉണ്ടായ ബൈക്ക് അപകടത്തില്‍ ബാപ്പ മരിച്ചതിന്റെ ദുഃഖം വിട്ട്മാറും മുമ്പ് മൂന്നാം ദിവസം ഉണ്ടായ അപകടത്തില്‍ മകനും മൂന്നു സുഹൃത്തുക്കളും മരിച്ചു.
കൊപ്പള, ഇന്ദറാഗിയിലെ വാജിദ് (22), രാജാഹുസൈന്‍ (21), ആസിഫ് (20) എന്നിവരാണ് മരിച്ചത്. രാജാഹുസൈന്റെ പിതാവ് ബുഡാന്‍ സാബ് രണ്ടു ദിവസം മുമ്പാണ് ബൈക്ക് അപകടത്തില്‍ മരിച്ചത്. ഇദ്ദേഹം ഓടിച്ചിരുന്ന ബൈക്ക് ഹിത്ത്‌ലു ടോള്‍ ഗേറ്റിനു സമീപത്ത് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഇതിന്റെ ദുഃഖംമാറും മുമ്പാണ് ബുഡാന്‍ സാബിന്റെ മകനും രണ്ടു സുഹൃത്തുക്കളും മൂന്നാം ദിവസം ബൈക്ക് അപകടത്തില്‍ മരണപ്പെട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page