ചോദ്യപേപ്പര്‍ മാറി പൊട്ടിച്ചു; നാളെ നടക്കാനിരുന്ന രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി ഹിന്ദി പരീക്ഷ മാറ്റിവച്ചു

തിരുവനന്തപുരം: ചോദ്യപേപ്പര്‍ മാറി പൊട്ടിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച നടക്കാനിരുന്ന ഹയർസെക്കൻഡറി രണ്ടാംവർഷ വിദ്യാർഥികളുടെ ഹിന്ദി പരീക്ഷ മാറ്റിവെച്ചു. എന്നാൽ സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ മാറ്റിവെക്കുന്നതെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിച്ച സർക്കുലറിൽ അറിയിച്ചു. മാറ്റിവെച്ച പരീക്ഷ ക്രിസ്മസ് അവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസം ഉച്ചയ്ക്ക് ശേഷം നടത്തും. പരീക്ഷാ കേന്ദ്രങ്ങളിലൊന്നിൽ നിശ്ചയിച്ചതിലും നേരത്തെ ചോദ്യപേപ്പർ പാക്കറ്റ് തുറന്നതാണ് പരീക്ഷ റദ്ദാക്കാൻ കാരണമായത്. പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് സംഭവിച്ച വീഴ്ചയെക്കുറിച്ച് വകുപ്പുതല അന്വേഷണം നടക്കും. മറ്റ് പരീക്ഷകളുടെ ഷെഡ്യൂളുകളിൽ മാറ്റമുണ്ടാകില്ലെന്ന് …

കേരള ഗസറ്റഡ് ഓഫീസേർസ് ഫെഡറേഷൻ ഉത്തര മേഖല സെമിനാർ നടത്തി

കാഞ്ഞങ്ങാട്:   കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഉത്തര മേഖല സെമിനാർ നടത്തി . കാഞ്ഞങ്ങാട്ട് നടന്ന സെമിനാർ ഇ. ചന്ദ്രശേഖരൻഎം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ. ജി.ഒ. എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി. വിക്രാന്ത് അധ്യക്ഷത വഹിച്ചു. കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ബഹുവർണ്ണ പോസ്റ്റർ   വി. കെ സുരേഷ് ബാബുവിന് നൽകിക്കൊണ്ട് ഇ ചന്ദ്രശേഖരൻ എംഎൽഎ പ്രകാശനം ചെയ്തു.  സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി. ബാബു മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ ഫെഡറൽ …

‘അക്രമം നടന്നപ്പോള്‍ പൊലീസില്‍ പരാതിപ്പെട്ടതാണ് ഞാന്‍ ചെയ്ത കുറ്റം; അന്നേ ആത്മഹത്യ ചെയ്യണമായിരുന്നു’; അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അടുത്തിടെയാണ് പ്രതികളെ കോടതി ശിക്ഷിച്ചത്. സംഭവം നടന്ന് എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതി വിധി പറഞ്ഞത്. വിധിക്ക് ശേഷം പ്രധാന പ്രതിയെന്ന് ആരോപിക്കപ്പെടുന്ന ആളെ വെറുതെവിട്ടതിനെതിരെ അപ്പീലുമായി മേല്‍ക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അതിജീവിത. കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെ സൈബര്‍ ആക്രമണത്തില്‍ പരാതിയുമായി അതീജീവിത പൊലീസിനെ സമീപിച്ചിരുന്നു. അതിജീവിതയുടെ പേര് വെളിപ്പെടുത്തി പ്രചരിപ്പിച്ച വീഡിയോയുടെ 16 ലിങ്കുകളും പൊലീസില്‍ ഹാജരാക്കി. ദിലീപിനെതിരെ നടിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന …

തന്റെ സങ്കല്‍പത്തിലുള്ള ഭര്‍ത്താവിനെ കുറിച്ച് തുറന്നുപറഞ്ഞ് ബിഗ് ബോസ് വിജയി അനുമോള്‍

കൊച്ചി: അടുത്തിടെ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവന്ന ബിഗ്‌ബോസ് സീസണ്‍ സീരിയലുകളിലൂടെയും അവതരണത്തിലൂടെയും ശ്രദ്ധ നേടിയ അനുമോള്‍ സീസണില്‍ വിജയിയായപ്പോള്‍ അവരെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തുവന്നു. സീസണിന്റെ ഒരു ഘട്ടത്തില്‍ പി ആര്‍ വര്‍ക്ക് ചെയ്യുന്നുവെന്ന ആരോപണത്തിന്റെ പേരില്‍ അനുമോള്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. സീസണ്‍ കഴിഞ്ഞശേഷം പല വേദികളിലും അനുമോള്‍ എത്തി. ഇപ്പോള്‍ യൂട്യൂബ് ചാനലുമായി വീണ്ടും സജീവമാണ്. ബിഗ്‌ബോസിനു ശേഷം സുഹൃത്തും ബിഗ് ബോസ് മുന്‍താരവുമായ അഭിഷേക് ശ്രീകുമാറിനെ കണ്ട വിശേഷം അടുത്തിടെ …

വിവാഹ വസ്ത്രത്തില്‍ ഓഫീസ് ജോലി; വധുവിന്റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ വ്യാപക വിമര്‍ശനം

മുംബൈ: വിവാഹ വസ്ത്രത്തില്‍ ഓഫീസ് ജോലി ചെയ്യുന്ന വധുവിന്റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ വിമര്‍ശനം വ്യാപകമാകുന്നു. കോയല്‍ എ.ഐയുടെ സിഇഒ മെഹുല്‍ അഗര്‍വാളാണ് ചിത്രം പങ്കിട്ടത്. സഹോദരിയും കമ്പനിയുടെ സഹസ്ഥാപകയുമായ ഗൗരി അഗര്‍വാളിന്റെ വിവാഹ ചടങ്ങില്‍ നിന്നെടുത്ത ഫോട്ടോയാണ് വിമര്‍ശനത്തിന് ഇടയായത്. ചടങ്ങുകള്‍ക്ക് പിന്നാലെ ഒരു നിര്‍ണായക സോഫ്റ്റ്വെയര്‍ പ്രശ്‌നം സഹോദരി പരിഹരിച്ചതെങ്ങനെയെന്ന് കാണിക്കുന്ന പോസ്റ്റായിരുന്നു അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്. പോസ്റ്റില്‍, സ്റ്റാര്‍ട്ടപ്പ് ജീവിതത്തിന്റെ ഗ്ലാമറസ് കാഴ്ചപ്പാടിനെ മെഹുല്‍ വെല്ലുവിളിച്ചു. പിന്നാലെയാണ് വിവാഹ വസ്ത്രത്തില്‍ ലാപ്ടോപ്പുമായി …

പുല്ലൂര്‍ പെരിയയില്‍ കോണ്‍ഗ്രസിന്റെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ആര്?; ടീച്ചറോ, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടോ?

കാസര്‍കോട്: ആകെ 19 വാര്‍ഡുകള്‍. ഒന്‍പത് യു ഡി എഫിന്; ഒന്‍പത് എല്‍ ഡി എഫിന.് ഒരു സീറ്റ് ബി ജെ പിക്ക്. ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്ത പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ ഇത്തവണ ആര് പ്രസിഡണ്ടാകും? തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ആരായിരിക്കും പ്രസിഡണ്ട് ആവുകയെന്നത് സജീവ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.ബി ജെ പി അംഗം ആരെയും പിന്തുണച്ചില്ലെങ്കില്‍ ഒന്‍പതു സീറ്റുകള്‍ വീതം നേടിയ ഇടതു -വലതു മുന്നണി സ്ഥാനാര്‍ത്ഥികളില്‍ നിന്നു നറുക്കെടുപ്പിലൂടെ ഒരാളെ …

അന്താരാഷ്ട്ര അറബി ദിനം കാലിഗ്രഫി മത്സര വിജയികള്‍

കാസര്‍കോട്: അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മദ്രസാ അധ്യാപകര്‍ക്ക് നടത്തിയ കാലിഗ്രഫി മത്സരത്തില്‍ആരിക്കാട് റെയ്ഞ്ചിലെ ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ അധ്യാപകന്‍ ഇബ്രാഹിം ഫൈസിക്ക് ഒന്നാം സ്ഥാനം ലഭിച്ചു. രണ്ടാംസ്ഥാനം തളങ്കര റെയ്ഞ്ചിലെ റൗളത്തുല്‍ ഉലൂം മദ്രസ അധ്യാപകന്‍ അബ്ദുല്‍ മജീദ് ദാരിമിക്കും മൂന്നാം സ്ഥാനം ഉപ്പള റെയ്ഞ്ച് നൂറുല്‍ ഹുദാ മദ്രസ അധ്യാപകന്‍ മുഹമ്മദ് ഫാസില്‍ അസ്ഹരിക്കുമാണ്.

സമസ്ത നൂറാം വാർഷിക പ്രചരണം: ‘ജീവിക’തൊഴിൽ പരിശീലന കോഴ്സ് ആരംഭിച്ചു

കാസർകോട്: സമസ്ത നൂറാം വാർഷിക പ്രചരണാർത്ഥം ജംഇയ്യത്തുൽ മുഅല്ലിമീൻ കാസർകോട് ജില്ല കമ്മിറ്റി മദ്റസ അധ്യാപകരുടെ തൊഴിൽ നൈപുണ്യം വികസിപ്പിക്കുന്നതിന് ‘ജീവിക’തൊഴിൽ പരിശീലന കോഴ്സ് ആരംഭിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടമായി മൊബൈൽ പോസ്റ്റർ ഡിസൈനിങ് കോഴ്സ് തളങ്കര റെയ്ഞ്ചിലെ ഗസ്സാലിനഗർ നൂറുൽ ഹുദാ മദ്റസയിൽ നടത്തി.സമസ്ത ജില്ല മുശാവറ അംഗം ബഷീർ ദാരിമി ഉദ്ഘാടനം ചെയ്തു, ട്രഷറർ അഷറഫ് അസ്നവി അധ്യക്ഷത വഹിച്ചു. വർക്കിംഗ് സെക്രട്ടറി അഷ്റഫ് ദാരിമി പ്രഭാഷണം നടത്തി. അലി കെ ക്ലാസെടുത്തു.ജില്ലയിലെ 39 …

എല്‍കെജി വിദ്യാര്‍ത്ഥിനിയെ പിന്‍സീറ്റില്‍ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു; സ്‌കൂള്‍ ബസ് ക്ലീനര്‍ അറസ്റ്റില്‍

മലപ്പുറം: എല്‍കെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ സ്‌കൂള്‍ ബസിന്റെ ക്ലീനര്‍ അറസ്റ്റില്‍. മലപ്പുറം കന്മനം സ്വദേശി അടിയാട്ടില്‍ മുഹമ്മദ് ആഷിഖ് ആണ് അറസ്റ്റിലായത്. കടുങ്ങാത്തുകുണ്ടിലെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്.കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ കല്‍പകഞ്ചേരി പൊലീസാണ് പ്രതിക്കെതിരെ കേസെടുത്തത്. കുട്ടിയെ ബസിന്റെ പിന്‍സീറ്റില്‍ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി.

ഫ്‌ളാറ്റിനുള്ളില്‍ കടന്ന് പുള്ളിപ്പുലിയുടെ ആക്രമണം; പ്രതിശ്രുത വധു അടക്കം 6 പേര്‍ക്ക് പരിക്ക്

മുംബൈ: ഫ്‌ളാറ്റിനുള്ളില്‍ കയറി പുള്ളിപ്പുലി നടത്തിയ ആക്രമണത്തില്‍ പ്രതിശ്രത വധു അടക്കം 6 പേര്‍ക്ക് പരിക്ക്.ഭയാന്ദര്‍ ഈസ്റ്റിലെ ജനവാസ മേഖലയിലെ ഫ്‌ളാറ്റിലാണ് സംഭവം. . തലാവ് റോഡിലെ ഫ്‌ളാറ്റില്‍ കയറി പുള്ളിപ്പുലി നടത്തിയ ആക്രമണം പ്രദേശവാസികളില്‍ പരിഭ്രാന്തി പരത്തി. നിലവില്‍ പാരിജാത് കെട്ടിടത്തിനുള്ളിലാണ് പുലി ഉള്ളതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റവരെ മുംബൈ അഗ്‌നിശമന സേന സുരക്ഷിതമായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ആറു ദിവസം കഴിഞ്ഞ് വിവാഹം നടക്കേണ്ട പെണ്‍കുട്ടി അടക്കമുള്ളവരാണ് ആക്രമണത്തിനിരയായത്. പെണ്‍കുട്ടിയുടെ മുഖത്ത് …

ദിലീപിനെതിരെ സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണി; പരാതിയുമായി നടി ഭാഗ്യലക്ഷ്മി

കൊച്ചി: ദിലീപിനെതിരെ സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വന്ന ശേഷം അതിജീവിതയെ പിന്തുണച്ചുള്ള നിലപാടുകളുടെ പേരിലാണ് ഭീഷണി. ഫോണ്‍ കോളിലൂടെയാണ് ആസിഡ് ഭീഷണി മുഴക്കിയതെന്ന് പറഞ്ഞ ഭാഗ്യലക്ഷ്മി നമ്പര്‍ സഹിതം പൊലീസില്‍ പരാതി നല്‍കുമെന്നും അറിയിച്ചു. കേട്ടാല്‍ അറയ്ക്കുന്ന അസഭ്യവും പറഞ്ഞിരുന്നു. മുമ്പും ഇത്തരത്തില്‍ ഭീഷണി ലഭിച്ചപ്പോള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു.

വാളയാറിലെ ആള്‍ക്കൂട്ടക്കൊല; രാം നാരായണിന്റെ ശരീരത്തില്‍ 40 മുറിവുകള്‍, വലിച്ചിഴച്ചതിന്റെ അടയാളങ്ങള്‍

പാലക്കാട്: കഞ്ചിക്കോട് കിന്‍ഫ്രാ പാര്‍ക്കില്‍ ജോലിക്കെത്തിയ ഛത്തീസ്ഗഡ് സ്വദേശി രാംനാരായണി(31)ന്റെ മൃതദേഹത്തില്‍ 40 മുറിവുകള്‍. കാല്‍പ്പാദം മുതല്‍ തലവരെയുള്ള ശരീര ഭാഗങ്ങളിലാണ് അടിയേറ്റതിന്റെ മുറിവുകള്‍ കണ്ടെത്തിയത്. ഈ പരിക്കുകള്‍ കൂടാതെ നിലത്തു കൂടി വലിച്ചിഴച്ചതിന്റെ പാടുകളും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. തലയ്ക്കേറ്റ അടിയും പരിക്കുമാണ് മരണകാരണമായതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് . കഴിഞ്ഞ ദിവസമാണ് ക്രൂരമായ കൊലപാതകം നടന്നത്.തൊഴിലുറപ്പ് തൊഴിലാളികള്‍ ജോലി ചെയ്തു കൊണ്ടിരുന്ന സ്ഥലത്ത് സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട രാം നാരായണിനെ ഒരു സംഘം ആള്‍ക്കാര്‍ പിടികൂടി ക്രൂരമായി …

കുറ്റിക്കോല്‍ കളക്കരയില്‍ 58 കാരന്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: കുറ്റിക്കോല്‍ കളക്കരയില്‍ 58 കാരനെ വീട്ടു പറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കേത്തൊട്ടി ഹൗസിലെ ബൈരന്റെ മകന്‍ എച്ച് രാമന്‍ (58)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. വെള്ളിയാഴ്ച രാവിലെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ബേഡകം പൊലീസ്ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഭാര്യ: ജാനകി. മക്കള്‍: രമ, പരേതനായ രാജേഷ്. …

റെയില്‍വേ ട്രാക്കിലൂടെ അപകടകരമായി ‘ ഥാര്‍’ വാഹനമോടിച്ച് അഭ്യാസപ്രകടനം; 65 കാരന്‍ അറസ്റ്റില്‍

നാഗാലാന്‍ഡ്: റെയില്‍വേ ട്രാക്കിലൂടെ അപകടകരമായി ‘ഥാര്‍’ വാഹനമോടിച്ച് അഭ്യാസപ്രകടനം നടത്തിയതിന് 65 കാരന്‍ അറസ്റ്റില്‍. ദിമാപൂര്‍ ജില്ലയിലെ സിഗ്‌നല്‍ അംഗാമി സ്വദേശി തെപ്ഫുനെയ്റ്റ്വോ എന്നയാളാണ് അറസ്റ്റിലായത്. ദിമാപൂരില്‍ ഡിസംബര്‍ 16 നാണ് സംഭവം. NL-01/CA-8181 എന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള എസ്യുവി വാഹനമാണ് ദിമാപൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള റെയില്‍വേ ട്രാക്കിലൂടെ ഓടിച്ചത്. വാഹനം ട്രാക്കില്‍ കുടുങ്ങുകയും ചെയ്തു. റെയില്‍വേയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ദിമാപൂര്‍ പൊലീസ് സ്ഥലത്തെത്തി ജീവനക്കാരുടെയും ആര്‍.പി.എഫിന്റെയും സഹായത്തോടെയാണ് ഥാര്‍ പുറത്തെടുത്തത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയും …

‘എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താന്‍ പറ്റിയില്ലല്ലോ’? ദിലീപിനെതിരെ പരിഹാസ പോസ്റ്റുമായി ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: ദിലീപിനെതിരെ പരിഹാസ പോസ്റ്റുമായി ഭാഗ്യലക്ഷ്മി. അടുത്തിടെയാണ് ദിലീപിന്റെ പുതിയ സിനിമ ‘ഭഭബ’ റിലീസ് ചെയ്തത്. നടിയെ ആക്രമിച്ച ദിവസമാണ് ചിത്രത്തിന്റെ പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തിറക്കിയത്. ചിത്രത്തില്‍ മോഹന്‍ലാലും ചെറിയ വേഷത്തില്‍ എത്തുന്നുണ്ട്. പോസ്റ്റര്‍ പുറത്തിറക്കിയതിന് പിന്നാലെ നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കേസില്‍ അകപ്പെട്ടതിന് ശേഷം ദിലീപ് അഭിനയിച്ച ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നുവെങ്കിലും അത്ര വിജയിച്ചില്ല. എന്നാല്‍ ഇപ്പോള്‍ നടി ഭാവനയുടെ സിനിമാ പോസ്റ്ററിട്ട് ‘ഈ പടം കാണാന്‍ ആരൊക്കെ’ പോകുമെന്നൊരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് …

പുഴയില്‍ രാജവെമ്പാലകളുടെ പൊരിഞ്ഞ പോര്; അങ്കം കാണാനെത്തിയത് നിരവധി പേര്‍

കൊച്ചി: പുഴയില്‍ രാജവെമ്പാലകളുടെ പൊരിഞ്ഞ പോര്. കഴിഞ്ഞ ദിവസം വൈകിട്ട് കോതമംഗലം- ഇടമലയാര്‍ പവര്‍ഹൗസിനു താഴെ നടന്ന പോര് കാണാന്‍ നിരവധി പേരാണ് എത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലാണ്. പുഴയില്‍ വെള്ളം കുറവുള്ള സമയത്തായിരുന്നു രാജവെമ്പാലകളെ പരസ്പരം ആക്രമിക്കുന്ന നിലയില്‍ കണ്ടത്. വലിയ രാജവെമ്പാല ചെറുതിനെ വിഴുങ്ങാനുള്ള ശ്രമമായിരുന്നു. ഇതിനിടെ കൂടിനിന്നവരിലാരോ വിളിച്ചുപറഞ്ഞ് പാമ്പുപിടുത്ത വിദഗ്ദ്ധന്‍ മാര്‍ട്ടിന്‍ മേയ്ക്കമാലിയും സ്ഥലത്തെത്തി. അപ്പോഴേക്കും വെള്ളം തുറന്നു വിട്ടതിനാല്‍ രാജവെമ്പാലകള്‍ താഴേക്ക് ഒഴുകിപ്പോയിരുന്നു.

14 കാരിയെ ഉപദ്രിച്ചു; മാതാവിന്റെ ആണ്‍ സുഹൃത്ത് പോക്‌സോ പ്രകാരം അറസ്റ്റില്‍

കാസര്‍കോട്: 14 കാരിയെ ഉപദ്രവിച്ചുവെന്ന പരാതിയില്‍ യുവാവിനെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു.സാജിദ് (39) എന്നയാളെയാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റു ചെയ്തത്.വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയുടെ മാതാവും സാജിദും സുഹൃത്തുക്കളാണത്രെ. ഈ ബന്ധത്തിന്റെ പേരില്‍ വീട്ടിലെത്താറുള്ള സാജിദ് പെണ്‍കുട്ടിയെ പലതവണ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നു പറയുന്നു. ഭയം കാരണം പെണ്‍കുട്ടി വിവരം ആരോടും പറഞ്ഞിരുന്നില്ല. ശല്യം അസഹനീയമായതോടെ സംഭവം അടുത്ത സുഹത്തുക്കളെയും അധ്യാപികമാരെയും അറിയിച്ചു. ഇതേ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ മുഖാന്തിരമാണ് പരാതി പൊലീസില്‍ എത്തിയതും …

ബ്ലേഡ് മാഫിയയുടെ ഭീഷണി: വിവാഹത്തില്‍ നിന്ന് വരന്‍ പിന്മാറി; ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിശ്രുത വധു ഗുരുതരാവസ്ഥയില്‍

കൊല്ലം: ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പ്രതിശ്രുത വരന്‍ പിന്മാറിയതിലുള്ള മനോവിഷമത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിശ്രുത വധു ഗുരുതരാവസ്ഥയില്‍. വര്‍ക്കല, കല്ലമ്പലത്താണ് സംഭവം. വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് പെണ്‍കുട്ടി.പണവും പലിശയും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബ്ലേഡ് മാഫിയാ സംഘം വധുവിന്റെ വീട്ടിലെത്തി മാതാവിനെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ ഗുണ്ടാസംഘം വരന്റെ വീട്ടിലെത്തിയും ഭീഷണിപ്പെടുത്തിയിരുന്നതായി പറയുന്നു. ഇതോടെ ജനുവരി ഒന്നിന് നടക്കേണ്ട വിവാഹത്തിൽ നിന്നു വരൻ പിൻവാങ്ങി. ഇതേ തുടർന്നാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. …