പട്ടാപകൽ കാസർകോട് നഗരത്തിൽ നിന്നും യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയ സംഘത്തെ കർണാടകയിൽ പിടികൂടി; സംഘത്തെ പിടികൂടിയത് കർണാടക പൊലീസിന്റെ സഹായത്തോടെ, മേൽപ്പറമ്പ് സ്വദേശിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സാമ്പത്തിക ഇടപാടെന്ന് സംശയം
കാസർകോട്: പട്ടാപകൽ മേൽപ്പറമ്പ് സ്വദേശിയായ യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോയ സംഘത്തെ കർണാടകയിൽ പിടികൂടി. കർണാടക പൊലീസിന്റെ സഹായത്തോടെ ഹാസൻ സകലേശ് പുരയിൽ വച്ചാണ് സംഘത്തെ വൈകിട്ട് പിടികൂടിയത്. കാസർകോട് ജില്ലാ പൊലീസ് ചീഫിന്റെ വിവരത്തെ തുടർന്ന് കർണാടക പൊലീസും ആന്ധ്ര പൊലീസും തട്ടിക്കൊണ്ടുപോയ വാഹനത്തെ തിരയുകയായിരുന്നു. മേൽപ്പറമ്പ് സ്വദേശി ഹനീഫയെയാണ് അഞ്ചംഗ ആന്ധ്ര സ്വദേശികൾ ബുധനാഴ്ച ഉച്ചയ്ക്ക് കാസർകോട് നഗരത്തിൽ വച്ച് തട്ടിക്കൊണ്ടുപോയത്. അശ്വനി നഗറിലെ ഒരു ഹോട്ടലിന്റെ മുന്നിൽ വച്ച് സംഘം ബലമായി കാറിൽ …