അമേരിക്കന്‍ സ്വപ്നം മരിക്കുന്നു; ഡെമോക്രാറ്റുകള്‍ക്കും ഇതില്‍ പങ്കുണ്ട്: കമലാ ഹാരിസ്

പി പി ചെറിയാന്‍

സാന്‍ ഫ്രാന്‍സിസ്‌കോ: അമേരിക്കന്‍ സ്വപ്നം തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അതിന് ഡെമോക്രാറ്റിക് പാര്‍ട്ടിക്കും ഉത്തരവാദിത്തമുണ്ടെന്നും മുന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് പറഞ്ഞു. അടുത്തിടെ ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി യോഗത്തില്‍ പ്രസംഗിക്കവെയാണ് പാര്‍ട്ടിക്കാര്‍ക്ക് അവര്‍ ശക്തമായ താക്കീത് നല്‍കിയത്.
‘അമേരിക്കന്‍ സ്വപ്നം പലര്‍ക്കും ഇന്ന് യാഥാര്‍ത്ഥ്യത്തേക്കാള്‍ കെട്ടുകഥയായി മാറിയിരിക്കുന്നു. ഇത് നമ്മള്‍ തുറന്നു സമ്മതിക്കേണ്ട അവസ്ഥ സംജാതമായിരിക്കുന്നു-ഹാരിസ് പറഞ്ഞു.
തങ്ങളുടെ വിശ്വാസം നിലനിര്‍ത്തുന്നതില്‍ ഇരു പാര്‍ട്ടികളും പരാജയപ്പെട്ടു. ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ട്രംപ് സര്‍ക്കാരിന് കഴിയുന്നില്ല- അവര്‍ പറഞ്ഞു.
പരാജയപ്പെട്ട പഴയ വ്യവസ്ഥിതിയിലേക്ക് മടങ്ങാന്‍ ശ്രമിക്കരുത്. പൗരത്വപരമായ നവീകരണം ആവശ്യമാണ്, അതാണ് രാജ്യത്തിന്റെ ഗതി തിരുത്താനുള്ള വഴി എന്നു ഹാരിസ് ആഹ്വാനം ചെയ്തു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാരണം തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുന്നതും, സാമൂഹിക മാധ്യമങ്ങളിലെ ഭിന്നിപ്പുകളും, ഒരുപിടി ആളുകളുടെ കൈകളിലെ അമിതമായ അധികാര കേന്ദ്രീകരണവും അമേരിക്കന്‍ സ്വപ്നം ഇല്ലാതാക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നു- അവര്‍ ചൂണ്ടിക്കാട്ടി.
ട്രംപിനുശേഷവും അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പിനുശേഷവും ഡെമോക്രാറ്റുകള്‍ക്ക് വ്യക്തമായ ഒരു കാഴ്ചപ്പാട് ആവശ്യമാണെന്നു അവര്‍ പറഞ്ഞു. ഭാവിയിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിലേക്കുള്ള സൂചനയായി ഈ പ്രസംഗത്തെ പലരും വിലയിരുത്തുന്നുണ്ട്. അടുത്തിടെ നടന്ന ഒരു സര്‍വേ പ്രകാരം, 46% അമേരിക്കക്കാരും ‘അമേരിക്കന്‍ സ്വപ്നം നിലവിലില്ല’ എന്ന അഭിപ്രായത്തോട് യോജിപ്പു പ്രകടിപ്പിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page