മുളിയാറില്‍ സിപിഎമ്മും ബിജെപിയും സെയിം സെയിം

കാസര്‍കോട്: മുളിയാറില്‍ ഭരണകക്ഷിയായിരുന്ന സിപിഎമ്മിനെ യുഡിഎഫ് തകര്‍ത്തു. അതേസമയം തുല്യ സീറ്റുകള്‍ നേടി സിപിഎം, ബിജെപിയുമായി ഇക്കാര്യത്തില്‍ കൂടെ ചങ്ങാതിമാരാവുകയും ചെയ്തു. 18 അംഗ മുളിയാര്‍ പഞ്ചായത്തില്‍ യുഡിഎഫ് 12 സീറ്റ് നേടി. ബിജെപിക്കും എല്‍ഡിഎഫിനും മൂന്നുവാര്‍ഡുകള്‍ വീതം ലഭിച്ചു. പ്രതിപക്ഷ നേതൃസ്ഥാനത്തിനും രണ്ടു പാര്‍ടികളും തുല്യഅവകാശികളുമായി. പഞ്ചായത്തിന്റെ അധികാരം കൈയാളിയിരുന്ന സിപിഎമ്മിന് ഈ സ്ഥിതി വന്നതില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് നിരാശയുണ്ട്. അതേസമയം കമ്മ്യൂണിസവും കമ്മ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ(എം) തമ്മില്‍ ബന്ധമൊന്നുമില്ലെന്ന് അവര്‍ അനുസ്മരിക്കുന്നു. അധികാരത്തിലിരുന്നും അല്ലാതെയും സിപിഎമ്മിനെ നയിച്ചവര്‍ ജനങ്ങളില്‍ നിന്ന് അത്രയ്ക്ക് അകന്നതായി നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page